News

കേരളത്തിനുള്ള 2 മാസത്തെ നികുതി വിഹിതം 1830.38 കോടി രൂപ

ന്യൂഡല്‍ഹി: കേരളത്തിനുള്ള 2 മാസത്തെ നികുതി വിഹിതമായി കേന്ദ്ര ധനമന്ത്രാലയം 1830.38 കോടി രൂപ അനുവദിച്ചു. ധനമന്ത്രിമാരുടെ യോഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണിത്. 28 സംസ്ഥാനങ്ങള്‍ക്കായി 2 മാസത്തേക്ക് 95082 കോടിയാണ് കേന്ദ്രം അനുവദിച്ചത്. സാധാരണഗതിയില്‍ പ്രതിമാസ ഗഡു 47541 കോടി രൂപയാണ്.

ഉത്തര്‍പ്രദേശിനാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്; 17056 കോടി രൂപ. ബിഹാറിന് 9563 കോടിയും മധ്യപ്രദേശിന് 7463 കോടിയും ബംഗാളിന് 7152 കോടിയും നല്‍കി. അടിസ്ഥാന സൗകര്യവികസനത്തിന് പണം ചെലവിടാന്‍ നികുതി വിഹിതം ഉടന്‍ അനുവദിക്കുമെന്ന് സംസ്ഥാന മന്ത്രിമാരുമായുള്ള യോഗത്തിലാണ് നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്.

Author

Related Articles