News

വികസ്വര രാജ്യങ്ങളില്‍ മെച്ചപ്പെട്ട തൊഴിലോ വിദ്യാഭ്യാസ പരിശീലനമോ ഇല്ല; 18 ശതമാനം യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ലെന്ന് ഐഎംഎഫ് എംഡി

ഡാവോസ്: വികസ്വര രാജ്യങ്ങളിലെ വിപണിയില്‍ 20 ശതമാനം യുവജനങ്ങള്‍ക്ക് മെച്ചപ്പെട്ട തൊഴിലോ വിദ്യാഭ്യാസ പരിശീലനമോ ലഭിക്കുന്നില്ലെന്ന് അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ഡ് അഭിപ്രായപ്പെട്ടു. ലോക സാമ്പത്തിക ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ഇത്തരമൊരു അഭിപ്രായവുമായി രംഗത്തെത്തിയത്. നിലവില്‍ 18 ശതമാനം തൊഴിലിലല്ലായ്മയാണ് ഉള്ളത്. വികസ്വര രാജ്യങ്ങളിലെ തൊഴിലില്ലായ്മയാണ് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ പ്രധാനമായും ചൂണ്ടിക്കാച്ചത്. 

ഇന്ത്യന്‍ റെയില്‍വെയില്‍ പ്രധാനമായും 60,000 തൊഴില്‍ ഉണ്ടെന്ന് പറയുമ്പോള്‍ 20 മില്യണ്‍ ആളുകള്‍ റെയില്‍വേയുടെ  ജോലിക്കായി അപേക്ഷ സമര്‍പ്പിക്കുന്നത്. അതേ സമയം ഇന്ത്യന്‍ റെയില്‍വേയില്‍ ജോലിക്ക് അപേക്ഷിച്ചവരില്‍ ഭൂരിഭാഗം പേരും തൊഴില്‍ ഇല്ലാത്തവരല്ല. അവര്‍ മെച്ചപ്പെട്ട തൊഴില്‍ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

Author

Related Articles