2019ല്‍ ഏറ്റവും വരുമാനം നേടിയ ആപ്പ് ടിന്റര്‍ ; ഡേറ്റിങ് ആപ്പിന് സ്വീകാര്യതയേറുന്നു
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ ആപ്ലിക്കേഷന്‍ ടിന്റര്‍. ഡേറ്റിങ് ആപ്പായ ടിന്ററാണ് ലോകത്ത് തന്നെ ഏറ്റവും അധികം വരുമാനമുണ്ടാക്കിയ ആപ്പ്. തൊട്ടുപുറകേ വീഡിയോ സ്ട്രീമിങ് ആപ്പ് ആയ നെറ്റ്ഫ്ളിക്സും മൂന്നാംസ്ഥാനം ടെന്സെന്റിനുമാണ് ലഭിച്ചിരിക്കുന്നത്. ആപ്പ്ആനി.കോം ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഡേറ്റിങ് കൂടുതല്‍ സുരക്ഷിതമാക്കാന്‍ വേണ്ടി ആളുകള്‍ പണം ചെലവഴിച്ചതാണ് ടിന്ററിനെ നേട്ടത്തിലേക്ക് എത്തിച്ചത്. ഈ വര്‍ഷം 2.2 ശതകോടി ഡോളറാണ് ടിന്റര്‍ നേടിയത്. 2014-19 വരെ ഡേറ്റിംഗ് ആപ്പിന്റെ വരുമാനം 920 ശതമാനം വര്ദ്ധിച്ചുവീഡിയോ സ്ട്രീമിംഗ് ആപ്പുകളുടെ പ്രചാരം അതിവേഗമാണ് കൂടുന്നത്. ഈയിടെ മാത്രം സജീവമായ ഡിസ്നി പ്ലസ്, ആപ്പിള്‍ ടിവി പ്ലസ് എന്നിവയെ ഒഴിച്ച് നിര്‍ത്തിയാലും ആദ്യത്തെ 20 ആപ്പുകളില്‍ 10 എണ്ണവും വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് എന്ന പദവി ഫേസ്ബുക്കിനാണ്. രണ്ടാംസ്ഥാനം ഫേസ്ബുക്കിന്റെ മെസഞ്ചറിനും മൂന്നാം സ്ഥാനം വാട്സ്ആപ്പിനുമാണ്. വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്നുള്ള 120 ബില്ല്യണ്‍ ആപ്പുകളുടെ കണക്കാണ് ആപ്പ്ആനി.കോം പരിശോധിച്ചത്. ലോകത്തിലെ മൊത്തം ആപ്പ് ഡൗണ്‍ലോഡ് 5 ശതമാനമാണ് കൂടിയത്.എന്തിനും ഏതിനും ആപ്പുകള്‍ വേണ്ട ലോകത്ത് ആപ്പുകള്‍ക്ക് ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന വരുമാനം ഒരോ വര്‍ഷവും 15 ശതമാനം വര്‍ദ്ധിക്കുന്നുമുണ്ട്. ആപ്പ് അന്യമാക്കി യുവത്വത്തിന് ജീവിതമില്ല.ടിന്റര്‍ കഴിഞ്ഞാല്‍ ട്രൂലിമാഡ്ലി, വൂ, ഓക്കെ കുപിഡ് തുടങ്ങിയവയാണ് പ്രധാന ഡേറ്റിങ്ങ് ആപ്പുകള്‍.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍