News

2020 ആശങ്കളും പ്രതീക്ഷകളും നല്‍കുമ്പോള്‍; വ്യാപാര രംഗം ഉണരുമോ?

2019 നമ്മളോട് വിടപറയുമ്പോള്‍ നമുക്ക് സമ്മാനിച്ചത് അതിരൂക്ഷമായ സാമ്പത്തിക മാന്ദ്യമാണ്. ആഗോള തലത്തില്‍ രൂപപ്പെട്ട മാന്ദ്യം രാജ്യത്താകെ പടര്‍ന്നു പന്തലിച്ച വര്‍ഷമായിരുന്നു  2019. എന്നാല്‍  ഈ തുടര്‍ച്ചയാകും 2019 ലും ദൃശ്യമാവുക. ആഗോള തലത്തില്‍ രൂപപ്പെട്ട മാന്ദ്യം ഇന്ത്യയിലും 2020 ലും ദൃശ്യമാകുമെന്നാണ് വിലയിരുത്തല്‍. അമേരിക്ക, ചൈന, ഇന്ത്യ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലും 2020 മാന്ദ്യത്തിന്റെയും സാമ്പത്തിക വെല്ലുവിളികളുടെയും കാലമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

അതേസമയം ചൈന 2020ല്‍ സാമ്പത്തിക രംഗത്ത് വളര്‍ച്ച പ്രാപിക്കുമെന്നാണ് വിലയിരുത്തുന്നത്.  അന്തരാഷ്ട്ര തലത്തില്‍ 2020 ല്‍ നടക്കുന്ന  സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോള രംഗം സാമ്പത്തിക പ്രതിസന്ധിക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നാണ് അഭിപ്രായപ്പെടുന്നത്.  അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്,  ടോക്യോ ഒളിമ്പിക്‌സ്, യൂറോ 2020 ഫുഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്,  ഹിരോഷിമയിലെയും, നാഗസാക്കിയിലെയും ആണവ വിസ്‌ഫോടനത്തിന്റെ 75ാം വാര്‍ഷികാഘോഷം, 5ജി രംഗത്തേക്ക് ആഗോള രംഗത്തെ പ്രമുഖ കമ്പനികളുടെ കാല്‍വെപ്പ് തുടങ്ങിയവയാണ് 2020 ലെ പ്രധാനപ്പെട്ട സംഭവ വികാസങ്ങള്‍. 

സാങ്കേതിക രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ 2020 ല്‍ നടപ്പിലാക്കാനും ആഗോള കമ്പനികള്‍ മുതിര്‍ന്നേക്കും. പറക്കുന്ന കാറുകള്‍, ആര്‍ട്ടി ഫിഷല്‍ വിഭാഗത്തിലുള്ള കണ്ടുപിടിത്തങ്ങള്‍, വ്യക്തിയധിഷ്ടിത മരുന്നുകള്‍ എന്നിവ 2020 ല്‍ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ടെലിവിഷന്‍ രംഗത്തേക്ക് 5ജി ടെക്‌നോളജി കടന്നുവരുന്നതോടെ വന്‍  മാറ്റങ്ങളും കമ്പനികള്‍ക്കിടയില്‍  കൂടുതല്‍  മത്സരം ശക്തിപ്പെടുകയും ചെയ്യും. 

2020 ല്‍ കൂടുതല്‍  ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്നോവേഷന്‍ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വളര്‍ച്ച പ്രാപിക്കുമെന്നാണ്് വിലയിരുത്തപ്പെടുന്നത്. അതേസമയം 5ജി ടെക്‌നോളജി രംഗത്ത് ചൈനീസ് ടെക് ഭീമനായ വാവെയുടെ മുന്നേറ്റവും നടപ്പുവര്‍ഷം ദൃശ്യമാകും. 

2020 ലെ പ്രധാന ആശങ്കകള്‍ 

2020 ലെ പ്രധാനപ്പെട്ട ആശങ്കകളിലൊന്ന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ്. ട്രംപ് പ്രസിഡന്റ് സ്ഥാനത്തെത്തിയതോടെ ആഗോള രംഗത്ത് വ്യാപര യുദ്ധം ശക്തി പ്രാപിച്ചുവെന്നാണ് വിലയിരുത്തല്‍. എച്ച് വണ്‍ബി, എല്‍വണ്‍ബി വിസകളില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സാധ്യതകള്‍ കുറയും. ഇത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകളെ  ഗുരുതരമായി ബാധിച്ചേക്കും. എന്നാല്‍ ആഗോള തലത്തില്‍ രൂപപ്പെടുന്ന തൊഴില്‍ വ്യാപാര രംഗത്തുള്ള അസാര്വസങ്ങളും പുതിയ വെല്ലുവിളികള്‍ക്ക് കാരണമാകും. ആഗോളതലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലമായിരിക്കും പുതിയ വഴിത്തിരിവിന് കാരണമാവുക. ഇംഗ്ലിഷ് സംസാരിക്കുന്ന സമ്പന്ന രാജ്യങ്ങളായ ന്യൂസിലാന്‍ഡ്, അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലുള്ള ആഗ്ലോസ്ഫിറും,  ചൈന ഉള്‍പ്പെടുന്ന സിനോസ്ഫിയറും വ്യാപാര തൊഴില്‍ മേഖലയില്‍ തര്‍ക്കങ്ങള്‍ക്ക് വഴി വെക്കുന്നതിന് കാരണമാകും.

Author

Related Articles