ഈജിപ്തില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഉള്ളി വരുന്നു; വിലയും ക്ഷാമവും കുറയും
കൊച്ചി: രാജ്യം കടുത്ത ഉള്ളി ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. വിലയും കുതിച്ചുകയറുന്നു. ദീപാവലി സീസണ് കൂടിയാകുന്നതോടെ വില ഇനിയും കുതിച്ചുകയറിയേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയില്‍ ഉള്ളി ഉത്പാദനം കുറഞ്ഞതാണ് പ്രശ്നം. ക്ഷാമം നിയന്ത്രിക്കാന്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ അടക്കം കൊണ്ടുവന്നിരുന്നെങ്കിലും വലിയ ഗുണമെന്നും ഉണ്ടായതുമില്ല. ഈ സാഹചര്യത്തിലാണ് ഈജിപ്തില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമെല്ലാം വ്യാപാരികള്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്. അത്തരത്തിലുളള ഉള്ളികള്‍ കേരളത്തിലും എത്തിത്തുടങ്ങി.
വില കുറയ്ക്കാന്‍ ആയ നാഫെഡ് സംസ്ഥാനങ്ങള്‍ വഴി ഉള്ളി വിപണിയില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ അത് മതിയായേക്കില്ല എന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഈജിപ്ത്, അഫ്ഗാനിസ്ഥാന്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വ്യാപരികള്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഈജിപ്തില്‍ നിന്ന് ഇറക്കുമതി ചെയ്ത സവാള കേരളത്തിലും എത്തിയിട്ടുണ്ട്. മൂവാറ്റുപുഴയിലെ എംഎബി ട്രേഡേഴ്സ് 10 ടണ്‍ സവാളയാണ് ഇത്തരത്തില്‍ മുംബൈയില്‍ നിന്ന് കേരളത്തിലെത്തിച്ചത്.
ഒരു കിലോ സവാളയ്ക്ക് 65 രൂപ നിരക്കിലാണ് ഈ ഈജിപ്ഷ്യന്‍ സവാള വില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. അരക്കിലോ വരെ തൂക്കമുള്ള ഒറ്റ സവാളയൊക്കെ ഇക്കൂട്ടത്തില്‍ ഉണ്ടത്രെ. സാധാരണ വലിപ്പമുള്ളവയും കുറവല്ല. ഈജിപ്തില്‍ നിന്ന് ഇറക്കുമതി ചെയ്ത സവാളയ്ക്ക് നല്ല രുചിയും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നല്ല നിറവും ഉണ്ട്. എന്നാല്‍ ഹോട്ടലുകാരും പാചകക്കാരും ഇതിനെ അത്രയ്ക്ക് സ്വീകരിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്. സാധാരണ രുചിയില്‍ നിന്ന് വ്യത്യാസം വരുമോ എന്ന ഭയം തന്നെയാണ് കാരണം.
ഈജിപ്തില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും സവാള ഇറക്കുമതി ചെയ്യുന്നത് ആദ്യമായിട്ടല്ല. 2019 ന്റെ അവാസനത്തില്‍ ഉള്ളിവില കത്തിക്കയറിയപ്പോഴും ഇത്തരത്തില്‍ ഇറക്കുമതി നടത്തിയിരുന്നു. അന്ന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെ ആയിരുന്നു ഇറക്കുമതി എന്ന് മാത്രം. അന്ന് അങ്ങനെ ഇറക്കുമതി ചെയ്ത സവാളയും നാഫെഡ് വഴിയാണ് സംസ്ഥാനങ്ങളില്‍ എത്തിച്ചത്. നാഫെഡ് ഇത്തവണയും സവാള ഇറക്കുമതി ചെയ്യുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി പീയൂഷ് ഗോപാല്‍ അറിയിച്ചിരുന്നു. ഏഴായിരം ടണ്‍ ഇപ്പോള്‍ തന്നെ ഇറക്കുമതി ചെയ്തു. ദീപാവലിയ്ക്ക് മുമ്പായി 25,000 ടണ്‍ കൂടി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍