News

ഇബി 5 വിസ ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്

മുംബൈ: ഇബി 5 വിസ ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഗ്രീന്‍ കാര്‍ഡ് വിസ ലഭിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 300 ശതമാനമായും വര്‍ധിച്ചുവെന്ന് യുഎസ് സ്റ്റാറ്റിസ്റ്റിക് വകുപ്പ് പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നു. 2018 സെപ്റ്റംബര്‍ വരെ 585 ഗ്രീന്‍കാര്‍ഡുകളാണ് വിതരണം ചെയ്തത്. അതേസമയം 2017 സാമ്പത്തിക വര്‍ഷം 174 ഗ്രീന്‍കാര്‍ഡ് വിസകളും വിതരണം ചെയ്തു. നാല് മടങ്ങിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് കണക്കുകളിലൂടെ വ്യക്തമാക്കുന്നു. 

2016 ല്‍ 149 ഗ്രീന്‍കാര്‍ഡ് വിസകളാണ് ഇന്ത്യക്കാര്‍ക്കായി യുഎസ് നല്‍കിയിട്ടുള്ളത്. 2016ല്‍ 293 ശതമാനം വര്‍ധനവ് മാത്രമാണ് ഗ്രീന്‍കാര്‍ഡ് വിസയില്‍ ഉണ്ടായിട്ടുള്ളത്. അമേരിക്കയില്‍ കഴിയുന്ന വിദേശികള്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും സ്ഥിരമായി ജോലി ചെയ്യാനും പത്ത് തൊഴിലവസരങ്ങള്‍ നേടാനും അനുവദിക്കുന്ന വിസയാണ് ഇബി 5 വിസ. അതേസമയം ഇബി 5 വിസയില്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുന്നുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. ഇനി 5 വിസയില്‍ കൂടുതല്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തിയാല്‍ ഇന്ത്യക്കാര്‍ക്കാണ് കൂടുതല്‍ ബാധിക്കക.

 

Author

Related Articles