News

മലേഷ്യയുമായിട്ടുള്ള വ്യാപാര ഇടപാടില്‍ നയം കടുപ്പിച്ച് കേന്ദ്രം; പൗരത്വത്തില്‍ ഇന്ത്യക്കെതിരെ നിലപാടെടുത്ത മലേഷ്യന്‍ ചങ്ങാത്തം വേണ്ട; തീരത്ത് കെട്ടിക്കിടക്കുന്നത് 30,000 ടണ്‍ പാമോയില്‍; മറ്റു രാജ്യങ്ങളുമായി ബദല്‍ സംവിധാനമുണ്ടാക്കാന്‍ നീക്കം

മുംബൈ: പൗരത്വ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ നിലപാട് എടുത്തതിന്റെ പേരില്‍ മലേഷ്യയുമായിട്ടുള്ള വ്യാപാര ഇടപാടില്‍ നയം കടുപ്പിച്ച് കേന്ദ്രം. മലേഷ്യയുമായിട്ടുള്ള പാമോയില്‍ ഇറക്കുമതി വെട്ടിക്കുറച്ചതിന് പിന്നാലെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നത് 30,000 ടണ്‍ പാമോയില്‍ കെട്ടിക്കിടക്കുകയാണ്. പൗരത്വനിയമഭേദഗതി വിഷയത്തില്‍ ഇന്ത്യയ്ക്കെതിരേ നിലപാടെടുത്തതിന്റെപേരില്‍ ജനുവരി എട്ടിനാണ് മലേഷ്യയില്‍നിന്നുള്ള ഇറക്കുമതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ഇന്ത്യയിലെ പാമോയില്‍ സംസ്‌കരണകമ്പനികള്‍ക്ക് അവസരം നല്‍കുന്നതിന്റെഭാഗമായാണ് നടപടിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.നിയന്ത്രണം വരുന്നതിനുമുമ്പ് അയച്ച ചരക്കാണ് ഇപ്പോള്‍ തുറമുഖങ്ങളിലുള്ളതെന്നാണ് ഇറക്കുമതിമേഖലയിലുള്ളവര്‍ പറയുന്നത്. കൊല്‍ക്കത്ത, മംഗളൂരു തുറമുഖങ്ങളില്‍ ചരക്കെത്തിയിട്ടുണ്ട്.

നിയമത്തില്‍ മാറ്റംവരുത്തുന്നതിനുമുമ്പുള്ള ചരക്കുകള്‍ സാധാരണ ഇറക്കാന്‍ അനുമതി ലഭിക്കാറുള്ളതാണ്. എന്നാല്‍, സംസ്‌കരിച്ച പാമോയിലിന്റെ കാര്യത്തില്‍ ചില അവ്യക്തതകള്‍മൂലം അനുമതിലഭിച്ചിട്ടില്ലെന്ന് ഇറക്കുമതിസ്ഥാപനങ്ങള്‍ പറയുന്നു. അതേസമയം, സംസ്‌കരിക്കാത്ത പാമോയില്‍ ഇറക്കുന്നതിന് തടസ്സമില്ല.ഇന്ത്യയില്‍ സോപ്പുനിര്‍മ്മാണത്തിനുള്‍പ്പെടെയുള്ള സസ്യ എണ്ണ ഇറക്കുമതി ചെയ്യുകയാണ്. പാമോയിലിന്റെ രണ്ടാമത്തെ വലിയ ഉത്പാദകരായ മലേഷ്യയില്‍നിന്നാണ് ഇന്ത്യ കൂടുതല്‍ ഇറക്കുമതിചെയ്തിരുന്നത്.

Author

Related Articles