News

മ്യൂച്വല്‍ ഫണ്ടുകളുടെ മൊത്തം ആസ്തിയില്‍ 31 ശതമാനവും ഒരു കോടി രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരുടേത്

രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകള്‍ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 31 ശതമാനവും ഒരു കോടി രൂപക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരുടേത്. അഞ്ച് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള നിക്ഷേപകരുടെ ആസ്തി 29 ശതമാനമാണ്. പാര്‍ലമെന്റിലെ ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുപ്രകാരം ഒരു കോടി രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ളവരുടെ ആസ്തി 70 ശതമാനത്തോളം വരും.

അതേസമയം, അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (ആംഫി)യുടെ കണക്ക് സര്‍ക്കാര്‍ വ്യക്തമാക്കയതിനേക്കാള്‍ കുറവാണ്. കോര്‍പറേറ്റ് നിക്ഷേപകരും ഉള്‍പ്പെട്ടേക്കാമെന്നതിനാലാകും ഈ വ്യത്യാസമെന്നും വിലയിരുത്തലുണ്ട്. 2017 മാര്‍ച്ച് അവസാനത്തെ 1.19 കോടിയില്‍ നിന്ന് ഈവര്‍ഷം ജൂണ്‍ ആയപ്പോഴേക്കും കോടി രൂപ വരുമാനമുള്ള നിക്ഷേപകരുടെ എണ്ണം 2.39 കോടിയായെന്നാണ് ആംഫിയുടെ കണക്കുകള്‍.

കോവിഡിനെതുടര്‍ന്ന് ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലും കുതിപ്പുണ്ടായി. ബിഎസ്ഇയുടെ കണക്കുപ്രകാരം 2021 ജൂണ്‍ മുതല്‍ സെപ്റ്റംബര്‍വരെയുള്ള കാലയളവില്‍ ഒരുകോടിയുടെ വര്‍ധനവാണുണ്ടായത്. ഓഹരി വിപണിയുടെ ചരിത്രത്തില്‍ ഇത്രയധികം വര്‍ധനയുണ്ടാകുന്നത് ഇതാദ്യമായാണ്. അതേസമയം, ഓഹരി നിക്ഷേപകര്‍ക്ക് ഒന്നിലധികം ബ്രോക്കര്‍മാരുടെ കീഴില്‍ അക്കൗണ്ടുകളുണ്ടാകുമെന്നതിനാല്‍ യഥാര്‍ഥ നിക്ഷേപകരുടെ എണ്ണം ഇതിലും കുറവാകും.


Author

Related Articles