രോഗികള്‍ക്ക് ആശ്വാസം; 39 അവശ്യ മരുന്നുകളുടെ വില കുറയുന്നു
രോഗികള്‍ക്ക് ആശ്വാസം. 39 അവശ്യ മരുന്നുകളുടെ വില കുറയുന്നു. കാന്‍സറിന് എതിരെയുള്ള മരുന്നുകള്‍, പ്രമേഹം, ആന്റി വൈറല്‍, ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍, ആന്റി റിട്രോവൈറല്‍ മരുന്നുകള്‍, ക്ഷയത്തിനു എതിരെയുള്ള മരുന്നുകള്‍, കോവിഡ് ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയുള്‍പ്പെടെയാണ് ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി വില കുറക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ആരോഗ്യ ഗവേഷണ കൗണ്‍സിലില്‍ (ഐസിഎംആര്‍) നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്.16 ഉപയോഗം കുറഞ്ഞ മരുന്നുകള്‍ നിര്‍ത്തലാക്കുകയും ചെയ്തിട്ടുണ്ട്.
മറ്റ് അവശ്യ മരുന്നുകളെ ക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് നല്കാന് സ്റ്റാന്‍ഡിംഗ് നാഷണല്‍ മെഡിസിന് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ആരോഗ്യ ഗവേഷണ വിഭാഗം സെക്രട്ടറിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറലുമായ ബല്‍റാം ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള സമിതി ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കും. മരുന്നുകളുടെ വില കുറക്കാന്‍ എടുത്ത തീരുമാനം സ്വാഗതാര്ഹമാണന്നു ഫര്‍മസിസ്റ്റും തെറാടെക്ക് മെഡിക്കല്‍ സൊല്യൂഷന്‍സ് എംഡിയുമായ ജില്‍സ് ഡാനിയല്‍ പറഞ്ഞു.വര്‍ഷങ്ങളായി ഈ മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കുന്ന രോഗികള്‍ക്ക് ഇത് പ്രയോജനപ്പെടും. എന്നാല്‍ ഈ മരുന്നുകളുടെ നിര്‍മ്മാണരംഗത്തും റിസെര്‍ച്ച് ചെയ്യുകയും ചെയ്യുന്ന കമ്പനികള്‍ക്ക് അതിനനുസരിച്ചുള്ള ആനുകൂല്ല്യങ്ങള്‍ കൂടി നല്കിയാല് മാത്രമേ വില കുറവ് കമ്പനികള്‍ക്ക് താങ്ങാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍