കോവിഡ് ആഘാതത്തില്‍ നിന്ന് മാരുതി സുസുക്കിയെ രക്ഷിച്ചത് 5 ബില്യണ്‍ ഡോളറിന്റെ കരുതല്‍ ധനം
ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയെ നിലവിലെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ചത് 5 ബില്യണ്‍ ഡോളറിന്റെ കരുതല്‍ ശേഖരം. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ 2020 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന പതിറ്റാണ്ടുകള്‍ക്ക് ശേഷം കുത്തനെ ഇടിഞ്ഞു. എന്നാല്‍ നിക്ഷേപങ്ങളില്‍ നിന്നുള്ള കമ്പനിയുടെ സാമ്പത്തിക വരുമാനം ഇത്തവണ കാറുകള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും പ്രധാന ബിസിനസ്സില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ കൂടുതലാണ്.
ആദ്യമായി കമ്പനിയുടെ സാമ്പത്തിക വരുമാനം 20 ശതമാനത്തോടടുത്തിരുന്നു, ഇത് സ്വിഫ്റ്റ്, ഡിസയര്‍ കാറുകളുടെ വില്‍പ്പനയില്‍ നിന്ന് ലഭിച്ചിരുന്ന 3,776 കോടി രൂപയുടെ പ്രധാന ഓപ്പറേറ്റിങ് ലാഭത്തിന് തുല്യമാണിത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ പ്രവര്‍ത്തന വരുമാനത്തിനേക്കാള്‍ 55 ശതമാനം കൂടുതലാണ് പ്രവര്‍ത്തനേതര വരുമാനം.
കഴിഞ്ഞ വര്‍ഷം കമ്പനി നല്കിയ കിഴിവുകളേക്കാള് ഒരു കാറിന്റെ ലാഭവിഹിതം കുറവാണ്. ഇത് വിപണിയിലെ കടുത്ത സമ്മര്‍ദ്ദത്തിന് അടിവരയിടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വില്‍പ്പനയുടെ അളവ് 16% കുറഞ്ഞപ്പോള്‍, മാരുതി സുസുക്കിയുടെ കരുതല്‍ ധനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 500 മില്യണ്‍ ഡോളര്‍ അഥവാ 4,000 കോടി രൂപയായി ഉയര്‍ന്നു. 35248 കോടി രൂപയുടെ മൊത്തം കരുതല്‍ ധനം വിപണി മൂലധനത്തിന്റെ നാലിലൊന്ന് തുല്യമാണ്.
പലിശ നിരക്ക് താഴേക്ക് പോകുന്നതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ട്രഷറി വരുമാനം കുറവായിരിക്കാമെന്നും മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ നേടിയ മൂലധന നേട്ടം ലഭ്യമാകില്ലെന്നും ചില സാമ്പത്തിക വിദ?ഗ്ധര്‍ വ്യക്തമാക്കി. കമ്പനിയുടെ ലാഭത്തിന്മേല് സമ്മര്‍ദ്ദം വളരെ കൂടുതലാണ്. ഒരു വാഹനത്തിന്റെ ഇബിഐടി ഒന്നിലധികം പാദത്തില്‍ 18,827 രൂപയായി കുറഞ്ഞു. ഇത് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്ത ശരാശരി കിഴിവായ 19,051 രൂപയേക്കാള്‍ കുറവാണ്. മാര്‍ച്ച് പാദത്തില്‍ മാരുതി സുസുക്കിയുടൈ ഇബിഐടി മാര്ജിന്സിന് 4% ഇടിഞ്ഞു. വലിയ കരുതല്‍ ധനം ഉള്ളതിനാല്‍ കമ്പനിക്ക് ജോലിയോ ശമ്പളമോ വെട്ടിക്കുറയ്ക്കേണ്ടതില്ല. ഇത് ഡീലര്‍മാരെയും വെണ്ടര്‍മാരെയും സഹായിക്കുന്നു. എന്നാല്‍ 2021ല്‍ വാഹന വില്‍പ്പനയില്‍ 25-30 ശതമാനം വരെ ഇടിവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍