യുഎസ് മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ തീരുവയില്‍ അതൃപ്തി പ്രകടിപ്പ് ട്രംപ് വീണ്ടും രംഗത്ത്
വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ തീരുവയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഇപ്പോള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കന്‍ സൈക്കിളുകള്‍ക്ക് 50 മുതല്‍ 100 ശതമാനം വരെ തീരുവ ഈടാക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ് ഇപ്പോള്‍ വിമര്‍ശിച്ചിട്ടുള്ളത്.
ഇന്ത്യയുടെ ഈ നടപടി ധിക്കാരമാണെന്നും, ഇത് അമേരിക്ക അംഗീകരിക്കില്ലെന്നും ട്രംപ് പറഞ്ഞു. പ്രമുഖ യുഎസ് മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ ഹര്‍ലി ഡേവിഡ്സണ്ണിന്റെ സൈക്കിള്‍ ഇറക്കുമതിക്കാണ് ഇന്ത്യ 50 മുതല്‍ 100 ശതമാനം വരെ നികുതി ചുമത്താന്‍ പോകുന്നത്. അതേസമയം ഇന്ത്യയില്‍ നിന്നുള്ള പല ഉത്പ്പന്നങ്ങള്‍ അമേരിക്ക ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന ഭീഷണിയും ട്രംപ് ഇപ്പോള്‍ ഉയര്‍ത്തുന്നുണ്ട്.
ഇന്ത്യ ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുന്ന രാജ്യമാണെന്ന് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു. മോട്ടോര്‍ സൈക്കിളിന് തീരുവ 50 ശതമാനമാക്കി ഇന്ത്യ കുറക്കുന്നതില്‍ ട്രംപ് സംതൃപ്തിയല്ലെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍