കോവിഡില്‍ കാലിടറി വെസ്റ്റേണ്‍ റെയില്‍വേ; 5,000 കോടി രൂപയുടെ വരുമാന നഷ്ടം
ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വെസ്റ്റേണ്‍ റെയില്‍വേയ്ക്ക് 5,000 കോടി രൂപയുടെ വരുമാനനഷ്ടമെന്ന് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് വ്യാപനം ട്രെയിന്‍ സര്‍വീസിനെ ബാധിക്കുകയും ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാക്കുകയും ചെയ്തു. അതേസമയം കൊറോണ വൈറസിനെ ഭയന്ന് നിരവധി പേര് ഇപ്പോഴും ട്രെയിനില്‍ യാത്ര ചെയ്യാന്‍ വിമുഖത കാണിക്കുന്നുവെന്ന് വെസ്റ്റേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അലോക് കന്‍സാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിന്‍ വിഭാഗത്തില്‍ നിന്ന് 5,000 കോടി രൂപയുടെ വാര്‍ഷിക വരുമാന നഷ്ടം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഡബ്ല്യുആര്ആര് ഓടിക്കുന്ന ട്രെയിനുകളില്‍ ചിലത് 10 ശതമാനം മാത്രം ഓടിക്കുന്ന ട്രെയിനുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് വ്യാപനത്തിന് മുമ്പ് വെസ്റ്റേണ്‍ റെയില്‍വേ മുന്നൂറോളം പാസഞ്ചര്‍ ട്രെയിനുകളാണ് ഓടിച്ചിരുന്നതെനന്ന് കന്‍സാല്‍ പറഞ്ഞു. എന്നാല്‍, ഇതിനിടെ കൊവിഡ് വ്യാപിക്കുന്നത് തടയാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ രാജ്യത്തുടനീളം പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍ക്കാര്‍ നിര്‍ത്തി. പാസഞ്ചര്‍ ട്രെയിനുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ സാധാരണഗതിയിലേക്ക് വരുന്നുണ്ടെന്നും ഇത് വെസ്റ്റേണ്‍ റെയില്‍വേയുടെ വരുമാനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ 11 മാസത്തിനിടെ വെസ്റ്റേണ്‍ റെയില്‍വേയുടെ 300 പാസഞ്ചര്‍ ട്രെയിനുകളില്‍ 145 എണ്ണമാണ് പുനരാരംഭിച്ചിട്ടുള്ളത്. പാസഞ്ചര്‍ ട്രെയിനുകളില്‍ 50 ശതമാനവും പുനരാരംഭിച്ചു, 'അദ്ദേഹം പറഞ്ഞു.
അടുത്ത ഏഴു ദിവസത്തിനുള്ളില്‍ ഡബ്ല്യുആര്ആര് മധ്യപ്രദേശില്‍ ആറ് പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കാന്‍ പോകുന്നു. കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് വെസ്റ്റേണ്‍ റെയില്‍വേ നിലവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പ്രത്യേക ട്രെയിനുകളായി ഓടിക്കുന്നുണ്ടെന്നും ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് മാത്രമേ ഇപ്പോള്‍ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂവെന്നും കന്‍സല്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം കൊവിഡ് -19 ലോക്ക്ഡൌണ്‍ സമയത്ത് മെയ് 1 മുതല്‍ 31 വരെ ഡബ്ല്യുആര്ആര് 1,234 ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകളാണ് ഓടിച്ചിട്ടുള്ളത്. ഇതോടെ 19 ലക്ഷത്തോളം പേരെ വിവിധ സംസ്ഥാനങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചു. റെയില്‍വേയിലെ ഇന്‍ഡോര്‍-ദേവാസ്-ഉജ്ജൈന്‍-രത്ലാം വിഭാഗം പരിശോധനയ്ക്കായി കന്‍സല്‍ എംപിയിലായിരുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍