News

5ജി ടെക്‌നോളജി; ചൈനീസ് കമ്പനികളെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം ശക്തം

ന്യൂഡല്‍ഹി: 5ജി സാങ്കേതിക വിദ്യ ഇന്ത്യ വികസിപ്പിക്കുമ്പോഴും, പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴും ചൈനീസ് ടെലികോം കമ്പനികളെ മാറ്റി നിര്‍ത്തണമെന്ന ആവശ്യം ശക്തം. കേന്ദ്രസര്‍ക്കാറിന്റെ മുഖ്യ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് കെ വിജയരാഘവനാണ് ഇത്തരമൊരു ആവശ്യത്തില്‍ ഇപ്പോള്‍ ഉറച്ചുനില്‍ക്കുന്നത്. രാജ്യത്ത് 5ജി നടപ്പിലാക്കുന്നതിനും, 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതിനും രൂപീകരിച്ച സമിതിയുടെ തലവനാണ് കെ വിജയരാഘവന്‍. 5ജി ടെക്‌നോളജി ആഗോളതലത്തില്‍ വികസിപ്പിച്ചെടുക്കുന്നതിലും, പ്രവര്‍ത്തിപ്പിക്കുന്നതിലും ഏറ്റവും മുന്‍ നിരയിലുള്ള കമ്പനിയാണ് വാവെ. വാവെ അടക്കമുള്ള ചൈനീസ് കമ്പനികളെ മാറ്റി നിര്‍ത്തി ഇന്ത്യയില്‍ 5ജി ടെക്‌നോളജി വികസിപ്പിച്ചെടുക്കുക അസാധ്യമാണെന്നാണ് ഒരു വിഭാഗം ടെക്‌നിക്കല്‍ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

അതേസമയം കെ വിജയരാഘവനെ പോലെയുള്ളവരുടെ നിലപാട് അമേരിക്കയുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായതാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. അമേരിക്കന്‍ കമ്പനികളുടെ ടെക് ഉപകരണങ്ങള്‍ ഇന്ത്യ ചൈനീസ് കമ്പനികള്‍ക്ക് വില്‍ക്കാന്‍ പാടില്ലെന്നറിയിച്ച് അമേരിക്ക കത്തയച്ചിരുന്നു. വാവെ കമ്പനി യുഎസ് പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന ആരോപണമായിരുന്നു അമേരിക്ക വാവെക്ക് നേരെ ഇപ്പോഴും അന്താരാഷ്ട്ര തലത്തില്‍ ശക്തമായ ഉപരോധം നീക്കങ്ങള്‍ നടത്തുന്നത്. 

അമേരിക്ക വാവെക്ക് നേരെ നടത്തുന്ന ഉപരോധങ്ങള്‍ക്കിടയിലും  ടെലികോം കമ്പനിയായ വാവെ അന്താരാഷ്ട്ര തലത്തില്‍ 50 വാണിജ്യ കരാറുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 5ജി ടെനോളജിയുമായി ബന്ധപ്പെട്ട സുപ്രധാന കാരറുകളാണ് വാവെയ്ക്ക് ലഭിച്ചത്. 150,000 ബേസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഇടപാടുകള്‍ ശക്തിപ്പെടുത്താന്‍ കമ്പനിക്ക് സാധ്യമായെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലടക്കം 5ജി ടെക്നോളജി വികസിപ്പിക്കുന്നതിനുള്ള കരാറുകള്‍ സ്വന്തമാക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. കണക്കുകള്‍ പ്രകാരം 28 കരാറുകള്‍ യൂറോപ്പിലും, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ 6 കരാറുകളിലും മറ്റിടങ്ങളില്‍ നാല് കരാറുകളും കമ്പനി ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്ക കമ്പനിക്ക് നേരെ നടത്തുന്ന ഉപരോധങ്ങള്‍ വിലപ്പോവില്ലെന്ന് കമ്പനി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കം ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് വിവിധ കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ചൈനയും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ച സ്ഥിതിക്ക് വാവെയ്‌ക്കെതിരായ നിലപാടില്‍ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വാവെയുമായുള്ള 5ജി സൗഹൃദം ഇന്ത്യയിലെ 5ജി ഉന്നത  സമിതിയിലെ അംഗങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. ചെനീസ് കമ്പനികളെ മാറ്റി നിര്‍ത്തി മറ്റ് രാഷട്രങ്ങളിലെ ടെലികോം കമ്പനികളെ കൂടെ നിര്‍ത്താനുള്ള പ്രാഥമിക നടപിടകള്‍ ആംരഭിക്കണമെന്ന അഭിപ്രായമാണ് ഇപ്പോള്‍ സമിതിക്കകത്ത് ഉയര്‍ന്നുവന്നിട്ടുള്ളത്. അമേരിക്ക ചൈനീസ് കമ്പനികള്‍ നേരെ പ്രയോഗിക്കുന്ന ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ചൈനീസ് കമ്പനികളുമായി 5ജി കരാറുകളില്‍ ഒപ്പുവെക്കരുതെന്നാണ് സമിതിയിലെ ചിലര്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യ ഏത് തീരുമാനമാണ് എടുക്കുകയെന്ന് ഇനിയും വ്യക്തമല്ല. 

 

Author

Related Articles