News

വിപണി മൂലധനത്തില്‍ ആറ് കമ്പനികള്‍ക്ക് നഷ്ടം; 81,148 കോടി രൂപയോളം നഷ്ടമെന്ന് റിപ്പോര്‍ട്ടുകള്‍; കണക്കുകള്‍ പറയുന്നത് ഇങ്ങനെ

കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍  ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍  നഷ്ടം നേരിട്ടതായി റിപ്പോര്‍ട്ട്.  ആറ് കമ്പനികളുടെ വിപണി മൂലധനത്തില്‍  81,148 കോടി രൂപയുടെ നഷ്ടമാണ് ആകെ രേഖപ്പെടുത്തിയത്.  വിപണി രംഗത്ത് രൂപപ്പെട്ട ചില ആശങ്കകളും,  രാജ്യത്ത് മാന്ദ്യമുണ്ടെന്ന ആശങ്കയുമാണ് വിവിധ കമ്പനികളുടെ വിപണി മൂലധനത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ കാരണം.  അതേസമയം കഴിഞ്ഞാഴ്ച്ച അഴസാനിച്ച വ്യാപാരത്തില്‍  റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  

എന്നാല്‍  കഴിഞ്ഞയാഴ്ച്ചത്തെ വ്യാപാരത്തില്‍ വിപണി മൂല്യത്തില്‍ പ്രധാനമായും ഇടിവ് രേഖപ്പെടുത്തിയ കമ്പനികള്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസെസ് (ടിസിഎസ്), എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, കോട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി എന്നീ കമ്പനികളുടെ വിപണി മൂല്യത്തിലാണ് കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്.  എന്നാല്‍  ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികളിലാണ് കഴിഞ്ഞയാഴ്ച്ച ്അവസാനിച്ച വ്യാപാരത്തില്‍ നേട്ടം ഉണ്ടാക്കിയിട്ടുള്ളത്. 

കഴിഞ്ഞയാഴ്ച്ച അവസാനിച്ച വ്യാപാരത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം  37,369.7  കോടി രൂപയോളം ഉയര്‍ന്ന്  9,64,639.40  കോടി രൂപയായിലേക്കെത്തി.  എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂലധനം 18,257.4 കോടി രൂപയില്‍ നിന്ന്  6,81,624.54  കോടി രൂപയായി ഉയരുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.  ടിസിഎസിന്റെ വിപണി മൂലധനമാവട്ടെ 8,19,745.96 കോടി രൂപയാവുകയും ചെയ്തു.  

എന്നാല്‍ രാജ്യത്തെ ആറ് മുന്‍ കമ്പനികളുടെ വിപണി മൂലധനത്തിലുണ്ടായത് ഭീമമായ  ഇടിവാണ് രേഖപ്പെടുത്തിയത്. ടിസിഎസിന്റെ വിപണി മൂലധനം  12,551.70 കോടി രൂപയോളം ഇടിഞ്ഞ്  8,19,745.96  കോടി രൂപയിലേക്കെത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.   കോട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂലധനം  10,290.90 കോടി രൂപയോളം ഇടിവ് രേഖപ്പെടുത്തി  3,14,164.59 കോടി രൂപയായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഐടിസിയുടെ വിപണി മൂലധനത്തില്‍  2,150.95 കോടി രൂപയോളം ഇടിവ് രേഖപ്പെടുത്തി 2,92,651.70  കോടി രൂപയായി ചുരുങ്ങുകയും ചെയ്തു.  എച്ച്ഡിഎഫ്‌സി ബാങ്കിന്റ വിപണി മൂലധനത്തില്‍  527.35 കോടി രൂപയോളം ഇടിവ് രേഖപ്പെടുത്തി  4,23,766.51 കോടി രൂപയായി ചുരുങ്ങി.  

ഇന്‍ഫോസിസിന്റെ വിപണി മൂലധനമാവട്ടെ 6,430.54  കോടി രൂപയോളം ഉയര്‍ന്ന് 3,33,429.93 കോടി രൂപയിലേക്കെത്തി.  എസ്ബിഐയുടെ വിപണി മൂലധനമാവട്ടെ  5,399.39 കോടി രൂപയില്‍ നിന്ന് 2,89,202.04 കോടി രൂപയിലേക്കെത്തി. ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനമാവട്ടെ  1,978.04 കോടി രൂപയില്‍  നിന്ന്  3,45,455.10 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍ എച്ച് യുഎല്ലിന്റെ വിപണി മൂലധനം  4,48,776.36 കോടി രൂപയായി.  

എന്നാല്‍ ആകെ വരുന്ന വിപണി മൂലധനത്തില്‍ ആര്‍ഐഎല്‍ ഒന്നാമതും, ടിസിഎസ്,  എച്ച്ഡിഎഫ്‌സി ബാങ്ക്,  എച്ച്‌യുഎല്‍, എച്ച്ഡിഎഫ്‌സി,  ഐസിഐസിഐ ബാങ്ക്.  ഇന്‍ഫോസിസ്,  കോട്ടക് മഹീന്ദ്ര ബാങ്ക്,  ഐടിസി,  എസ്ബിഐ എ്ന്നീ കമ്പനികള്‍ യഥാക്രമം സ്ഥാനങ്ങളിലാണ് ഉള്ളത്.  

Author

Related Articles