News

കേരളത്തിലെ ദേശീയപാതാ വികസനത്തിന് പ്രഖ്യാപിച്ച 65000 കോടി രൂപയില്‍ നേരത്തെ അനുവദിച്ച 44000 കോടി രൂപയും

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തിലെ ദേശീയപാതാ വികസനത്തിന് പ്രഖ്യാപിച്ച 65000 കോടി രൂപ നിലവില്‍ നവീകരണം നടക്കുന്ന കാസര്‍കോട്-തിരുവനന്തപുരം ദേശീയപാത 66ന് അനുവദിച്ച തുക ഉള്‍പ്പെടെയാണെന്ന് വിവരം. 44000 കോടി രൂപയാണ് ഇതിനായി കേന്ദ്രം അനുവദിച്ചത്. ഇതിനു പുറമേ കൊച്ചി-മൂന്നാര്‍,-തേനി, കൊല്ലം-ചെങ്കോട്ട, തിരുവനന്തപുരം-കൊട്ടാരക്കര-കോട്ടയം-അങ്കമാലി, കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-വയനാട്-മൈസൂരു എന്നീ പാതകളുടെ വികസനവും വാളയാര്‍ മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാത (544) 6 വരിയായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്.

ദേശീയപാത 66 വികസനത്തിന് 22000 കോടി രൂപ ഭൂമി ഏറ്റെടുക്കലിനാണ് നീക്കിവച്ചിരിക്കുന്നത്. ഇതിന്റെ 25% സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന കേന്ദ്രനിര്‍ദേശം കേരളം അംഗീകരിച്ചിരുന്നു. 3 ഘട്ടങ്ങളിലായി 900 കോടി രൂപ കൈമാറുകയും ചെയ്തു. ബജറ്റിലെ ദേശീയപാതാ വികസന പ്രഖ്യാപനങ്ങളെക്കുറിച്ചു കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക അറിയിപ്പ് വന്ന ശേഷം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. ദേശീയപാത 66ന്റെ വികസനത്തിനുള്ള സ്ഥലമെടുപ്പിനു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട തുക കൃത്യസമയത്ത് നല്‍കുന്നുണ്ട്.

Author

Related Articles