News

ജനറിക് മരുന്നുകളുടെ വില ഉയര്‍ത്താന്‍ ഗൂഢാലോചന; ഏഴ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസില്‍ നിയമ നടപടി ആരംഭിച്ചു

ജനറിക് മരുന്നുകളുടെ വില ഉയര്‍ത്തുന്നതിനായി  അനധികൃത ഗൂഢാലോചനകളില്‍ ഏര്‍പ്പെടുകയും നൂറിലധികം വ്യത്യസ്ത മരുന്നുകളിലായി അനധികൃത ലാഭമുണ്ടാക്കുകയും ചെയ്ത ഏഴ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ 44 യുഎസ്  നിയമ നടപടി ആരംഭിച്ചു. ചില മരുന്നുകളുടെ വിലയില്‍ 1000ശതമാനം വരെ വില കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമമാണ് നടത്തിയത്.

സണ്‍ ഫാര്‍മയുടെ സബ്‌സിഡിയറി, വൊക്ക്ഹാര്‍ട്ട്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, അരബിന്ദോ ഫാര്‍മ, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്, ലുപ്യിന്‍, സൈഡസ് ഫാര്‍മ,ടറോ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളാണ് നടപടിയില്‍ ഉള്‍പ്പെട്ടത്. മേല്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍്‌ക്കെതിരെ 500 പേജില്‍ കവിഞ്ഞ കുറ്റപത്രമാണ് തയ്യാറാക്കിയിട്ടുളളത്. 

2016 ഡിസംബറില്‍ കമ്പനികള്‍ വില നിലവാരം നിയന്ത്രക്കുന്നതിനായി ഗൂഢാലോചന നടത്തിയതായിട്ടുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ടില്‍ ഫയല്‍ ചെയ്യപ്പെട്ട 500 പേജുള്ള കേസ് കോടതിയില്‍ സമാന്തരമായി നടക്കുന്നുണ്ട്. ഇത് ഇപ്പോഴും നിയമ വിരുദ്ധമാണ്. 2013 മുതല്‍ 2015 വരെ 19 മാസക്കാലയളവില്‍ 112 ജനറിക് മരുന്നുകള്‍ക്ക് വില വര്‍ധിപ്പിച്ചു. ഫയല്‍ ചെയ്യപ്പെട്ട കേസുകളിലെ ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തവായാണെന്നും നിയമപരമായി നേരിടുമെന്നുമാണ് സണ്‍ഫാര്‍മ വക്താവ് പ്രതികരിച്ചത്.

 

Author

Related Articles