രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്കിയ കോര്‍പ്പറേറ്റ് ടാറ്റാ ഗ്രൂപ്പ്; ബിജെപിയ്ക്ക് 356 കോടി,കോണ്‍ഗ്രസിന് 55.6 കോടി
മുംബൈ: 2018-19 കാലഘട്ടത്തില്‍ ഇലക്ട്രല്‍ ട്രസ്റ്റ് വഴി കോര്‍പ്പറേറ്റ് ഇന്ത്യ ബിജെപിയ്ക്ക് സംഭാവന ചെയ്തത് 472 കോടി രൂപ . ഈ സംഭാവനകളുടെ 75%വും ലഭിച്ചത് ടാറ്റാഗ്രൂപ്പിന്റെ പ്രോഗസ്സീവ് ഇലക്ട്രല്‍ ട്രസ്റ്റില്‍ നിന്നാണ്.
356 കോടി രൂപയാണ് ടാറ്റാഗ്രൂപ്പ് നല്‍കിയത്. കോര്‍പ്പറേറ്റുകള്‍,വ്യക്തികള്‍ എന്നിവരില്‍ നിന്നായി 20,000 രൂപയ്ക്ക് മുകളിലുള്ള തുകയായി ഇതേകാലയളവില്‍ ബിജെപിയ്ക്ക് 741.98 കോടി രൂപയും ലഭിച്ചു. കഴിഞ്ഞ ഇതേകാലയളവിനെ അപേക്ഷിച്ച് 69.5% വര്‍ധനവാണ് സംഭാവനകളിലുണ്ടായത്. 437.69 കോടിയായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കാണിത്.
അതേസമയം നാല് ഇലക്ട്രല്‍ ട്രസ്റ്റുകളില്‍ നിന്നായി കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ലഭിച്ചത് 99 കോടി രൂപയാണ്. ഇതില്‍ 55.6 കോടി രൂപയും ടാറ്റയുടെ പിഇടിയുടേത് തന്നെ. കോര്‍പ്പറേറ്റുകള്‍,വ്യക്തിഗത സംഭാവനകളില്‍ നിന്നായി 146.8 കോടിരൂപ കോണ്‍ഗ്രസിന് ലഭിച്ചു. 2017-18 ല്‍ 26.66 കോടി രൂപയാണ് പാര്‍ട്ടിക്ക് ലഭിച്ചത്.
കോര്‍പ്പറേറ്റ് വിഹിതങ്ങള്‍ ട്രസ്റ്റുകള്‍ മുഖേന ഭരണകക്ഷിയ്ക്ക് നല്‍കിയിരുന്ന സംഭാവന 2017-18 മുതല്‍ 167 കോടി രൂപയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ലഭിച്ചത് വെറും 12 കോടി രൂപയാണ്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍