News

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ക്ഷാമബത്ത വര്‍ധിപ്പിച്ചു

രാജ്യത്തെ ലക്ഷക്കണക്കിന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോവിഡ് കാലത്ത് ഒരു സന്തോഷ വാര്‍ത്ത. വിഡിഎ അഥവാ വേരിയബിള്‍ ഡിയര്‍നസ് അലവന്‍സില്‍ (ക്ഷാമബത്ത) പ്രതിമാസം 105 രൂപ മുതല്‍ 210 രൂപ വര്‍ധിപ്പിച്ചിരിക്കുവെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം അറിയിച്ചു. തൊഴിലും ജോലി എടുക്കുന്ന പ്രദേശവും കണക്കിലെടുത്താണ് തുക നിശ്ചയിക്കുക. 2021 ഏപ്രില്‍ 1 മുതല്‍ പുതുക്കിയ വിഡിഎ പ്രാബല്യത്തില്‍ വരും. ഈ പുതിയ മാറ്റം 1.5 കോടിയോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ചുരുങ്ങിയ വേതനത്തില്‍ വര്‍ധവനുണ്ടാകാന്‍ കാരണമാകും.

ലേബര്‍ ബ്യൂറോയുടെ ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്സ് പ്രൈസ് ഇന്‍ഡക്സിന്റെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് വിഡിഎ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ട്രാക്ട് അടിസ്ഥാനത്തിലുള്ള തൊഴിലാളികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള റെയില്‍വേ അഡ്മിനിസ്ട്രേഷന്‍, ഖനികള്‍, എണ്ണപ്പാടങ്ങള്‍, പ്രധാന തുറമുഖങ്ങള്‍ തുടങ്ങിയ മേഖലകളില്‍ തൊഴിലെടുക്കുന്ന ജീവനക്കാര്‍ക്കാണ് ആനൂകൂല്യം ലഭിക്കുക.

കോവിഡ് സാഹചര്യത്തില്‍ വിഡിഎ വര്‍ധനവ് തൊഴിലാളികള്‍ക്ക് ആശ്വാസമാകുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗഗ്വാര്‍ പറഞ്ഞു. ഒരു മാസം ഏകദേശം ആകെ 2,000 മുതല്‍ 5,000 രൂപ വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതിക്ഷിക്കുന്നത്.

News Desk
Author

Related Articles