News

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നടപ്പിലാക്കിയില്ലെങ്കില്‍ 80 ശതമാനം കമ്പനികള്‍ക്ക് പൂട്ട് വീഴും;ലോകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് മാറിുമ്പോള്‍ ഇന്ത്യയും മാറേണ്ടത് നിര്‍ബന്ധം

ലോകം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് നീങ്ങുകയാണ്.  ഇന്ത്യയിലെ 80 ശതമാനത്തോളം വന്‍കിട കമ്പനികള്‍  2025  ഓടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് മാറണെന്നാണ് പറഞ്ഞിരിക്കുന്നത്.  രാജ്യത്തെ വന്‍കിട കമ്പനികളും വ്യക്തമാക്കിയിരിക്കുന്നതും. വിശ്വസിക്കുന്നതും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് മാറണമെന്നാണ്. ആക്‌സഞ്ചറാണ് പുതിയ പഠന റിപ്പോര്‍ട്ടിലൂടെ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 

നിര്‍മ്മിത ബുദ്ധിയിലേക്ക് ഉടന്‍ മാറണമെന്നും, ഇല്ലെങ്കില്‍ കമ്പനിയുടെ ഭാവിയെ തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഉടന്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് നീങ്ങണമെന്നാണ് പറയുന്നത്. അതേസമയം ചുരുക്കം ചില സ്ഥാപനങ്ങള്‍ മാത്രമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് മാറാനുള്ള നീക്കം നടത്തുന്നത്്.  അവര്‍ നിര്‍മ്മിത ബുദ്ധിയെ പരീക്ഷണാടിസ്ഥാനത്തിലല്ല പ്രവര്‍ത്തിപ്പിക്കുന്നതെന്നുമാണ് മറ്റൊരു കാര്യം.  അതേസമം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് മാറിയ  സ്ഥാപനങ്ങള്‍ക്ക് 70 ശതമാനം വരെ നേട്ടം കൊയ്യാന്‍ സാധിച്ചി്ട്ടുണ്ടെന്നാണ് വിലയിരുത്തല്‍.  

അതേസമയം ഇന്ത്യയുള്‍പ്പടെയുള്ള 12 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ വരുമാനമുള്ള 16 മേഖലകളിലെ 1500 സി ലെവല്‍ എക്സിക്യൂട്ടിവുകളിലാണ്  പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.  ആഗോളതലത്തില്‍ 95 ശതമാനം എക്സിക്യൂട്ടിവുകളും സ്ഥാപനത്തെ വളര്‍ത്താന്‍ ഡാറ്റ എത്രമാത്രം ഗുണം ചെയ്‌തേക്കുമെന്നാണ് വിലയിരുത്തല്‍. 

Author

Related Articles