കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ; സെപ്തംബര്‍ 12 മുതല്‍ 80ല്‍ അധികം സര്‍വ്വീസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. സെപ്തംബര്‍ 12 മുതല്‍ 80ല്‍ അധികം സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് റെയില്‍വെ ബോര്‍ഡ് ചെയര്മാന് വിനോദ് കുമാര്‍ യാദവ് അറിയിച്ചു. പത്താം തീയതി മുതല്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിക്കുമെന്നും വിനോദ് കുമാര്‍ യാദവ് അറിയിച്ചു
ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് 230 ട്രെയിനുകള്‍ നിലവില്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. അതിന് പുറമെയാണ് 80 ല്‍ അധികം ട്രെയിനുകള്‍ കൂടി സര്‍വീസ് ആരംഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരുകളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് കേന്ദ്രം പറഞ്ഞു.
പരീക്ഷ, മറ്റു പ്രധാന ആവശ്യങ്ങള്‍ എന്നിവ മുന്‍ നിര്‍ത്തിയാണ് കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസ് റെയില്‍വെ പരിഗണിക്കുന്നത്. പല സംസ്ഥാനങ്ങളും സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിനോദ് കുമാര്‍ യാദവ് പറഞ്ഞു. സെപ്തംബര്‍ ഒന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍