News

96 ശതമാനം ടോയ്‌ലറ്റുകളുടെ ഉപയോഗവും സ്വച്ഛ് ഭാരതിന്റെ കീഴില്‍; സര്‍വ്വെ

ഒരു സ്വതന്ത്ര പരിശോധന ഏജന്‍സി നടത്തിയ സര്‍വ്വേയില്‍ 96 ശതമാനം ടോയ്‌ലറ്റുകളുടെ ഉപയോഗവും സ്വാച്ഛ് ഭാരത് പദ്ധതിയുടെ കീഴിലാണെന്ന് വെളിപ്പെടുത്തുന്നു. സര്‍വ്വേ പരിശോധനയില്‍ 96 ശതമാനം ടോയ്‌ലറ്റുകള്‍ രാജ്യത്ത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്വാച് ഭാരത് മിഷന്‍ ഗ്രാമീനുമായി ലോകബാങ്ക് പിന്തുണയുടെ കീഴില്‍ ദേശീയ വാര്‍ഷിക ഗ്രാമീണ ശുചിത്വ സര്‍വേ 2018-19 ഒരു ഇന്‍ഡിപെന്‍ഡന്റ് വെരിഫിക്കേഷന്‍ ഏജന്‍സിയാണ് നടത്തിയത്

2018 നവംബറിനും 2019 ഫെബ്രുവരിയ്ക്കും ഇടയിലാണ് സര്‍വേ നടത്തിയത്. രാജ്യത്താകമാനം 6136 ഗ്രാമങ്ങളിലായി 92040 വീടുകളാണുള്ളത്. സര്‍വേയില്‍ 93% വീടുകളില്‍ ടോയ്‌ലറ്റുകള്‍ ലഭ്യമാണെന്നു കണ്ടെത്തിയിരുന്നു. അതില്‍ 96.5 ശതമാനം ടോയ്‌ലറ്റുകള്‍ ഉപയോഗിക്കുന്നതുമാണ്. 90.7 ശതമാനം ഗ്രാമങ്ങളുടെ ഓപ്പണ്‍ ഡിഫെക്കേഷന്‍ ഫ്രീ (ഒഡിഎഫ്) സ്റ്റാറ്റസ് വീണ്ടും പ്രഖ്യാപിച്ചു. വിവിധ ജില്ലകളിലും സംസ്ഥാനങ്ങളിലും ഒ ഡി എഫ് ആയി പ്രഖ്യാപിച്ചു.

ഇന്‍വെന്‍ഡന്റ് വെരിഫിക്കേഷന്‍ ഏജന്‍സി അവരുടെ കണ്ടെത്തലുകള്‍ സര്‍വേയുടെ മേല്‍നോട്ടത്തിനായി രൂപീകരിച്ച വിദഗ്ധ വര്‍ക്കിങ് ഗ്രൂപ്പിന് കൈമാറി. സര്‍വേ നടത്താനായി പിപിഎസ് (പ്രോബബിലിറ്റി പ്രപോഷന്‍ സൈസ്) സാമ്പിള്‍ സമ്പ്രദായമാണ് ഉപയോഗിച്ചത്. കമ്പ്യൂട്ടര്‍ അസിസ്റ്റഡ് പേഴ്‌സണല്‍ ഇന്റര്‍വ്യൂവിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഡാറ്റ ശേഖരിച്ചു.ഈ ഗ്രാമങ്ങളില്‍ സ്‌കൂളുകള്‍, അംഗന്‍വാടികള്‍, പബ്ലിക് അല്ലെങ്കില്‍ കമ്മ്യൂണിറ്റി ടോയ്‌ലറ്റുകള്‍ എന്നിവയും സര്‍വ്വെ നടത്തി. ഗ്രാമീണ ഇന്ത്യയില്‍ ഒന്‍പത് കോടിയിലധികം ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചു. 5.5 ലക്ഷം ഗ്രാമങ്ങളിലും 615 ജില്ലകളിലും ഒഡിഎഫ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Author

Related Articles