News

യെസ് ബാങ്കിന് പിന്നാലെ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിലും പ്രതിസന്ധി ശക്തം

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ സ്ഥിതി ഇപ്പോള്‍ എന്താണ്.  യെസ് ബാങ്കിന്റെ പ്രതിസന്ധിക്ക് പരിഹാരം കണ്ട് ബാങ്കിങ് മേഖല മുന്‍പോട്ട് മറ്റൊരു ബാങ്ക് കൂടി തളര്‍ച്ചയിലേക്ക് വഴുതി വീണതായി റിപ്പോര്‍ട്ട്.  രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിലാണ് പുതിയ പ്രശ്‌നങ്ങള്‍ രൂപംകൊണ്ടിട്ടുള്ളത്.  പ്രതിസന്ധി ശക്തമായതോടെ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയെന്നാണ് വിവരം.  ഓഹരിവിലയില്‍ 10 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. കോവിഡ്-19 ഭീതി മൂലം വിിവിധ സംസ്ഥാന സര്‍ക്കാറുകള്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ പിന്‍വലിച്ചത് ബാങ്കിന് ഇരുട്ടടി നല്‍കി.  എന്നല്‍ ചൊവ്വാഴ്ച്ച മാത്രം ബാങ്കിന്റെ ഓഹരിയില്‍ മാത്രം 15 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയെന്ന് ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യുന്നു.  

ഇതോടെ യെസ് ബാങ്കിന് ശേഷം പ്രതിസന്ധി നേരിടുന്ന അടുത്ത സ്വകാര്യ ബാങ്കായി മാറിയിക്കുകയാണ് ഇന്‍ഡസ്ഇന്‍ഡ്. കോവിഡ്-19 ബാധ നിയന്ത്രണ വിധേയമാക്കുന്നതിന് പ്രഖ്യാപിച്ചിരിക്കുന്ന അടച്ചുപൂട്ടല്‍ മൂലം പ്രതിസന്ധിയിലേക്ക് വീഴാന്‍ സാധ്യതയുള്ള നിരവധി മേഖലകളുമായി ബാങ്കിന് വലിയ ഇടപാടുകളുണ്ട്. ഇത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിരിക്കുന്നു.സ്വകാര്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ബാങ്കുകളുടെ നിക്ഷേപങ്ങളില്‍ കോവിഡ്-19 ഭീതിമൂലം ഭീമമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 

അതേസമയം യെസ്ബാങ്കിലെ പ്രതിസന്ധിയാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനും നിക്ഷേപങ്ങളില്‍ കുറവ് വരാന്‍ കാരണമാകുന്നതെന്നാണ് പൊതുവെ വിലയിരുത്തല്‍. എന്നാല്‍ സംസ്ഥാന സര്‍ക്കാറുകള്‍ സ്വകാര്യ ബാങ്കുകളിലെ നിക്ഷേപങ്ങളില്‍ നിന്ന് പിന്‍മാറരുതെന്നും നിക്ഷേപം സുരക്ഷിതമാണെന്നും ആര്‍ബിഐ വ്യക്തമാക്കിയതാണ്.  നിലവില്‍ രാജ്യത്തെ വിവിധ സ്വകാര്യ ബാങ്കുകള്‍ കോവിഡ്-19 ഭീതിമൂലം വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, തുടങ്ങിയ ബാങ്കുകളുടെ ഓഹരികളില്‍ വന്‍ ഇടിവാണ് കോവിഡ്-19 പ്രതിസന്ധി മൂലം ഉണ്ടായിട്ടുള്ളത്. 

Author

Related Articles