ക്രിപ്റ്റോകറന്‍സി വെല്ലുവിളികള്‍ നേരിടാന്‍ ലോകരാജ്യങ്ങള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന് നരേന്ദ്രമോദി
ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ ലോകരാജ്യങ്ങള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച വിര്‍ച്വല്‍ പരിപാടിയായ ദാവോസ് അജണ്ട കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ക്രിപ്റ്റോകറന്‍സിയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളിലെ വെല്ലുവിളികള്‍ നേരിടാന്‍ ഒരു രാജ്യമെടുക്കുന്ന തീരുമാനം കൊണ്ട് മാത്രം സാധിക്കില്ല. സമാനമായ ചിന്താഗതി എല്ലാവര്‍ക്കുമുണ്ടാകണമെന്ന് മോദി പറഞ്ഞു.
ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് പിന്നീട് ഇവ ഒഴിവാക്കുകയായിരുന്നു. നേരത്തേ ഡിജിറ്റല്‍ കറന്‍സികള്‍ സാമ്പത്തിക സ്ഥിരതയെ ബാധിച്ചേക്കാമെന്ന ഗുരുതര ആശങ്കകള്‍ ഉയര്‍ത്തി റിസര്‍വ് ബാങ്കും രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ ഏകദേശം ഒന്നരക്കോടി മുതല്‍ രണ്ടുകോടി വരെ ക്രിപ്റ്റോ കറന്‍സി നിക്ഷേപകരുണ്ടെന്നാണ് കണക്കുകള്‍. ഏകദേശം 40,000 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും പറയുന്നു.
വര്‍ത്തമാന കാലത്തിന് മാത്രമല്ല അടുത്ത 25 വര്‍ഷത്തെ ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് ഇന്ത്യ അതിന്റെ നയങ്ങള്‍ക്ക് രൂപം നല്‍കുന്നത്. വികസനം മാത്രമല്ല ലക്ഷ്യമെന്നും ക്ഷേമവും സുസ്ഥിരവും പച്ചപ്പും വൃത്തിയും ലക്ഷ്യംവെക്കുന്നുണ്ടെന്നും മോദി പറഞ്ഞു. സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതിനൊപ്പം കടുത്ത ജാഗ്രതയോടെ ഇന്ത്യ മറ്റൊരു കോവിഡ് തരംഗത്തെ നേരിടാന്‍ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് റെക്കോഡ് എണ്ണം സോഫ്റ്റ്വെയര് എന്‍ജിനീയര്‍മാരെ അയക്കുന്നു. 50ലക്ഷത്തിലധികം സോഫ്റ്റ് വെയര്‍ ഡെവലപര്‍മാര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നു. വ്യവസായ സൗഹൃദമായ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ഏറ്റവും നല്ല സമയം ഇതാണെന്നും മോദി ദാവോസ് അജന്‍ഡയില്‍ പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍