News

ഇ-കൊമേഴ്സ് നയം പരിഷ്‌കരിക്കുന്നു; നീക്കം ചൈനീസ് ഉത്പന്നങ്ങളെ പുറത്താക്കാന്‍

ന്യൂഡല്‍ഹി: ചൈനീസ് ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി ഉത്പന്നം എവിടെ നിര്‍മിച്ചതാണെന്ന് ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ വ്യക്തമാക്കേണ്ടിവരും. ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ ഉത്പന്നത്തെക്കുറിച്ചുള്ള വിവരണത്തോടൊപ്പമാണ് ഇതും നല്‍കേണ്ടത്. ഇന്ത്യയിലോ പുറത്തോ നിര്‍മിച്ചത് എന്നകാര്യം അറിയുന്നതിനാണ് ഇത്.

ഇക്കാര്യം താമസിയാതെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഇ-കൊമേഴ്സ് നയത്തില്‍ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ഇതുസംബന്ധിച്ച നയത്തിന്റെ കരടിന് രൂപം നല്‍കിയിട്ടുണ്ട്. ഉത്പന്നത്തിന്റെ വിവരണത്തോടൊപ്പം നിര്‍മിച്ച കമ്പനിയുടെ പേരും ബന്ധപ്പെടേണ്ട വിലാസവും നല്‍കേണ്ടിവരും. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പിഴ ചുമത്താനും വ്യവസ്ഥയുണ്ടാകും. ആത്മനിര്‍ഭര്‍ ഭാരത് മിഷന്റെ ഭാഗമായി കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.

Author

Related Articles