News

ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ എട്ടിന്റെ പണി കിട്ടും; ഉപഭോക്താക്കള്‍ പിഴയടക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ തെറ്റായി നല്‍കുന്നവര്‍ക്ക് ഇനി പണികിട്ടും. നിങ്ങളുടെആധാര്‍  നമ്പര്‍ ഇനി തെറ്റായി നല്‍കിയാല്‍ 10000 രൂപ വരെ പിഴയടക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.  പെര്‍മെനന്റ് അക്കൗണ്ട് നമ്പറിന് പകരം 12 ഡിജിറ്റുള്ള ആധാര്‍ നമ്പര്‍ തെറ്റിച്ചാലാണ് ഇത്തരത്തില്‍ ഉപഭോക്താക്കള്‍ എട്ടിന്റെ പണി കിട്ടുക. എന്നാല്‍ പെര്‍മെന്റ് അക്കൗണ്ട് നമ്പറിന് പകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ആദാനനികുതി വകുപ്പ് ഇപ്പോള്‍ അനുമതി നല്‍കുന്നുണ്ട്.  

ആദാനയനികുതി വകുപ്പ് നിയമങ്ങള്‍ കര്‍ശനമാക്കിയതോടെയാണ് ആധാര്‍ നമ്പര്‍ തെറ്റിച്ച് നല്‍കുന്നവര്‍ക്ക് ഭീമമായ തുക പിഴയിനത്തില്‍വിധിച്ചിട്ടുള്ളത്. 1961 ലെ ഇന്‍കം ടാക്‌സ് നിയമത്തില്‍ ഭേദഗതി വരുത്തിലെ 2019 ലെ ഫിനാന്‍സ് ബില്ലിലാണ് പാന്‍ നമ്പറിന് പകരം ആധാര്‍ നമ്പര്‍ പയോഗിക്കാന്‍ അനുമതി നല്‍കിയത്. 

ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ മാത്രമാണ് പിഴ ബാധകമായിരിക്കുന്നത്.   ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ്. ബോണ്ട്, നിക്ഷേപം എ്ന്നിവയ്‌ക്കെല്ലാം നിയമം ബാധകമായിരിക്കും. അതേസമയം ഇടപാടുകള്‍ നടത്തുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ 20000 രൂപ വരെ പിഴ നല്‍കേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Author

Related Articles