ആധാറില്‍ പേര് മുതല്‍ മൊബൈല്‍ നമ്പര്‍ വരെ മാറ്റുന്നതിനുള്ള സേവന നിരക്കില്‍ വര്‍ധന; 25ല്‍ നിന്നും 50 ആക്കുന്നുവെന്ന് അറിയിപ്പ്; വിലാസവും മറ്റും മാറ്റുന്നതിന് പണം ഈടാക്കില്ലെന്ന് യുഐഡിഎഐ
രാജ്യത്തെ ഏറ്റവും മുഖ്യ തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുള്ള സേവന നിരക്കില്‍ വര്‍ധന. ഫോണ്‍ നമ്പര്‍, അഡ്രസ് എന്നിവ മാറ്റുന്നതിനും ബയോമെട്രിക്ക് വിവരങ്ങള്‍ ചേര്‍ക്കുന്നതിനും മറ്റുമാണ് അധിക നിരക്ക് നല്‍കേണ്ടി വരിക. പേര് മുതല്‍ മൊബൈല്‍ നമ്പര്‍ വരെ മാറ്റുന്നതിന് 25 രൂപ നല്‍കിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 50 രൂപയാണ് നല്‍കേണ്ടത്.
എന്നാല്‍ വിലാസം മാറ്റുന്നതടക്കമുള്ള കാര്യങ്ങള്‍ നിങ്ങള്‍ തന്നെ സ്വയം ഓണ്‍ലൈനായി ചെയ്യുകയാണെങ്കില്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്നും യുഐഡിഎഐയുടെ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ആധാര്‍ സെന്റര്‍ വഴി സേവനം പ്രയോജനപ്പെടുത്തുമ്പോഴാണ് നിരക്ക് ഈടാക്കുക. യുഐഡിഎഐയുടെ വെബ്സൈറ്റ് വഴി ആധാര്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് ലഭിക്കുന്നതിന് പണം നല്‍കേണ്ടിവരും.
പ്രിന്റിങ് ചാര്‍ജ്, സ്പീഡ് പോസ്റ്റ് ചാര്‍ജ് നിരക്ക് എന്നിവ ഉള്‍പ്പടെ 50 രൂപയാണ് നല്‍കേണ്ടത്. ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ വഴി പണമടയ്ക്കാം. നിങ്ങള്‍ ആദ്യമായാണ് ആധാര്‍ എടുക്കുന്നതെങ്കില്‍ പണമൊന്നും നല്‍കേണ്ടതില്ല. കുട്ടികളുടെ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കുന്നതിനും നിരക്ക് ഈടാക്കില്ല.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍