News

ടെലഗ്രാമിലേക്ക് ഗള്‍ഫ് രാജ്യത്ത് നിന്ന് വന്‍ നിക്ഷേപമെത്തുന്നു; 150 ദശലക്ഷം ഡോളര്‍ നിക്ഷേപം

ദുബായ്: സ്വകാര്യതാ സംരക്ഷണം എന്ന നയത്തിലൂന്നി നിന്ന് പ്രവര്‍ത്തിച്ച് ലോകത്താകമാനം സ്വീകാര്യത നേടിയ പ്രമുഖ സോഷ്യല്‍ മീഡിയ ആപ്പായ ടെലഗ്രാമിലേക്ക് ഗള്‍ഫ് രാജ്യത്ത് നിന്ന് വന്‍ നിക്ഷേപമെത്തുന്നു. ലോകത്ത് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ് തുടങ്ങിയ പ്രമുഖ ആപ്പുകളോടുള്ള കിടമത്സരത്തില്‍ ടെലഗ്രാമിന് ശക്തിയേകാന്‍ സാധിക്കുന്ന തരത്തിലുള്ള വമ്പന്‍ നിക്ഷേപമാണ് എത്തുന്നത്.

അബുദാബിയിലെ മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയും അബുദാബി കാറ്റലിസ്റ്റ് പാര്‍ട്‌ണേര്‍സുമാണ് നിക്ഷേപ സന്നദ്ധത അറിയിച്ചിരിക്കുന്നത്. ആകെ 150 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കാനാണ് ഇരു കമ്പനികളും തയ്യാറായിരിക്കുന്നത്. ഇതില്‍ തന്നെ മുബദാല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി 75 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കും. കണ്‍വേര്‍ട്ടിബിള്‍ ബോണ്ടായാണ് നിക്ഷേപം. അബുദാബി കാറ്റലിസ്റ്റ് പാര്‍ട്‌ണേര്‍സും 75 ദശലക്ഷം ഡോളറാണ് നിക്ഷേപിക്കുന്നത്.

Author

Related Articles