News

സൗദി അരാംകോയില്‍ അബുദാബി 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും; അരാംകോ പ്രതിനിധികളുമായി അബുദാബി കൂടിക്കാഴ്ച്ച നടത്തിയതായി സൂചന

അബുദാബി: ലോകത്തിലേറ്റഴും ലാഭമുള്ള കമ്പനിയായ സൗദി അരാംകോയില്‍ അബുദാബി വന്‍ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.  സൗദി അരാംകോ സംഘടിപ്പിക്കുന്ന പ്രാഥമിക ഓഹരി വില്‍പ്പനയിലാണ്  അബുദാബി 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ നീക്കം നടത്തുന്നത്. സര്‍ക്കാറുമായി ബന്ധം പുലര്‍ത്തുന്ന ഒന്നോ അതിലധികമോ സ്ഥാപനങ്ങള്‍ വഴിയാകും നിക്ഷേപം യാഥാര്‍ത്ഥ്യമാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബ്ലൂബര്‍ഗാണ് റിേേപ്പാര്‍ട്ട് ചെയ്തത്. 

അതേസമയം സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പനയില്‍ നിക്ഷേപം നടത്താന്‍ അബുദാബി പ്രതിനിധികളുമായി സൗദി അരാംകോ ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അബുദാബിയിലെ മുന്‍നിര കമ്പനികളും സൗദി അരാംകോയില്‍ നിക്ഷേപം നടത്തിയേക്കുമെന്ന വിവരങ്ങളുണ്ട്. സൗദി അരാംകോയിലേക്ക് നിക്ഷേപം നടത്താന്‍ നീക്കം നടത്തുന്നത്.

ഐപിഒയിലൂടെ വന്‍ മൂലധനസമാഹരണമാണ്  സൗദി അരാംകോ ലക്ഷ്യമിടുന്നത്. അതേസമയം ഐപിഒയിലൂടെ രണ്ട് ട്രില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കാന്‍ സൗദി അരാംകോയ്ക്ക് സാധ്യമാകില്ലെന്നാണ് വിലയിരുത്തല്‍. സൗദി അരാംകോയ്ക്ക് ഐപിഒയിലൂടെ 1.5 ട്രില്യണ്‍ ഡോളര്‍ മാത്രമേ സമാഹരിക്കാന്‍ സാധ്യമാകൂ എന്നാണ് വിലയിരുത്തല്‍. 

അരാംകോയുടെ ഓഹരി ഇടപാടുകള്‍ നടത്താന്‍ സാധ്യതയുള്ള നിക്ഷേപകരുടെ അഭിപ്രായത്തില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുക അത്ര എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അരാംകോയുടെ ഐപിഒയിലൂടെ സൗദി വന്‍ പദ്ധതികാളാണ് ലക്ഷ്യമിടുന്നത്. ഐപിഒ വഴി സൗദിയുടെ വികന അടിത്തറയിലും, തൊഴില്‍ സാഹചര്യങ്ങളിലും മാറ്റങ്ങള്‍ പ്രകടമാകുമെന്നാണ് വിലയിരുത്തല്‍.

Author

Related Articles