അബുദാബി സര്‍ക്കാര്‍ കമ്പനി എഡിക്യു ലുലുവുമായി കരാറില്‍ ഒപ്പുവച്ചു; വരുന്നത് വികസനത്തിന്റെ നാളുകള്‍
അബുദാബി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഹോള്‍ഡിംഗ് കമ്പനിയായ എഡിക്യു തിങ്കളാഴ്ച പ്രാദേശിക റീട്ടെയിലറായ ലുലു ഇന്റര്‍നാഷണലുമായി ഒരു കരാറില്‍ ഒപ്പുവച്ചു. ഈജിപ്തിലെ ലുലുവിന്റെ ഇ-കൊമേഴ്സ് ബിസിനസ്സ് ശക്തിപ്പെടുത്തുന്നതിനായി 30 ഹൈപ്പര്‍മാര്‍ക്കറ്റുകളും 100 എക്സ്പ്രസ് മിനി മാര്‍ക്കറ്റ് സ്റ്റോറുകളും ലോജിസ്റ്റിക് ഹബുകളും വിതരണ കേന്ദ്രങ്ങളും വികസിപ്പിക്കാനാണ് എഡിക്യുവും ലുലുവും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് എഡിക്യു പ്രസ്താവനയില്‍ പറഞ്ഞു.
20 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഈ പ്ലാറ്റ്ഫോമിലൂടെ സംയുക്ത നിക്ഷേപ പദ്ധതികളും, ഭക്ഷണം, കൃഷി, ആരോഗ്യ സംരക്ഷണം, മൊബിലിറ്റി, ലോജിസ്റ്റിക്സ്, യൂട്ടിലിറ്റികള്‍ തുടങ്ങി നിരവധി പ്രധാന മേഖലകളില്‍ പ്രത്യേക ഫണ്ടുകളും നിക്ഷേപ ഉപകരണങ്ങളും സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. ഈജിപ്ത് തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒരു വളര്‍ച്ചാ വിപണിയാണെന്നും ഭാവിയില്‍ ബിസിനസിന് അവിടെ വലിയ സാധ്യതകളുണ്ടെന്നും ലുലു ചെയര്മാന് യൂസഫ് അലി പറഞ്ഞു.
ഈ വര്‍ഷം ആദ്യം എഡിക്യു ലുലുവില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ഒരു ഓഹരി വാങ്ങുന്നതിനായി സൗദി അറേബ്യയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ടായ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) നേരത്തെ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2018 ല്‍ സ്ഥാപിതമായ എഡിക്യൂ, അബുദാബി പോര്‍ട്സ്, അബുദാബി എയര്‍പോര്‍ട്ട്, ബോഴ്സ് ഓപ്പറേറ്റര്‍ എഡിഎക്സ് തുടങ്ങിയവ സ്വന്തമാക്കിയിരുന്നു. അടുത്തിടെ ദുബായ് ആസ്ഥാനമായുള്ള കൊറിയര്‍ കമ്പനിയായ അരമെക്സില്‍ 22% ഓഹരി ഏറ്റെടുക്കുകയും ചെയ്ത.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍