News

ഇന്ധന മേഖലയില്‍ നേട്ടം കൊയ്ത് അബുദാബി; ആദ്യപാദത്തില്‍ പാദത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 3.3 ശതമാനമായി ഉയര്‍ന്നു

2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ അബുദാബിയുടെ ജിഡിപി നിരക്കില്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. ഇന്ധ വ്യാപാരത്തിന്റെ കരുത്തിലാണ് അബുദാബിയുടെ ജിഡിപി നിരക്കില്‍ വര്‍ധനവുണ്ടായിട്ടുള്ളത്. ഒന്നാം പാദത്തില്‍ അബുദാബിയുടെ ജിഡിപി വളര്‍ച്ചാ നിരക്ക്  3.3 ശതമാനമായി ഉയര്‍ന്നുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. വില നിലവരാത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അബുദാബിയുടെ ജിഡിപി നിരക്കില്‍ഡ  226 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ എമിറേറ്റ്‌സ് മേഖലയുടെ ഉത്പ്പാദന വളര്‍ച്ചയായി ആകെ സംഭാവന ചെയ്യുന്നത് 39.8 ശതമാനമാണ്. 

2019 ലെ ആദ്യപാദത്തില്‍ ഇന്ധന മേഖലയുടെ ആകെ സംഭാവനയായി രേഖപ്പെടുത്തിയിട്ടുള്ളത് 11.6 ശതമാനത്തിലധികമാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഏകദേശം 89.9 ബില്യണ്‍ ഡോളറാണ് ഇതിലൂടെ സംഭാവനയായി ഒഴുകിയെത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. പുതിയ നിക്ഷേപങ്ങള്‍ക്ക് അവസരമൊരുക്കിയതോടെ ഇന്ധന മേഖലയുടെ വളര്‍ച്ചയില്‍ വന്‍ നേട്ടമാണ് അബുദാബി കൈവരിച്ചിട്ടുള്ളത്. 

അതേസമയം ഇന്ധന ഇതര മേഖലയില്‍ നിന്നും വന്‍ നേട്ടമാണ് അബുദാബി നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ കൊയ്തത്. വിവിധ നിക്ഷേപങ്ങളിലൂടെ വന്‍ പദ്ധതികള്‍ക്ക് തുടക്കമിടാനും, ആഗോള സാമ്പത്തിക ശക്തിയായി വളരാനുമുള്ള ഊര്‍ജിതമായ ശ്രമമാണ് നടപ്പുസാമ്പത്തിക വര്‍ഷം അബുദാബി ലക്ഷ്യമിടുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഇന്ധന മേഖലയില്‍ കൂടുതല്‍ നിക്ഷേപമെത്തിക്കാനും തൊഴില്‍ സാഹചര്യം സൃഷ്ടിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

Author

Related Articles