ചൂട് കൂടിയതോടെ എസി വിപണിയില്‍ റെക്കോഡ് വില്‍പ്പന; ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി ഓഫറുകളുമായി കമ്പനികള്‍ രംഗത്ത്
വിപണിയില്‍ എയര്‍കണ്ടീഷണറുകളുടെ വില്‍പ്പന പൊടിപൊടിക്കുകയാണ്. ചൂട് കൂടിയതോടെ എസിയുടെ വില്‍പ്പന വര്‍ധിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. വോള്‍ട്ടാസ്, എല്‍ജി, ഡെയ്ക്കിന്, പാനാസോണിക്, ബ്ലൂസ്റ്റാര്‍, ഹിറ്റാച്ചി, ഹയര്‍ തുടങ്ങിയ എയര്‍ കണ്ടീഷണര്‍ നിര്‍മ്മാതാക്കളാണ് വില്‍പ്പനയില്‍ മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അവരുടെ വളര്‍ച്ചയേക്കാളും ഇത്തവണ ഇരട്ടയക്ക വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഓഫറകളും വാഗ്ദാനങ്ങളും കൂടെ കമ്പനി നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇനിയും വില്‍പ്പന വര്‍ധിക്കുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. കുറഞ്ഞ തുക, വിപുലീകരിച്ച വാറന്റി, സൗജന്യ സേവനം തുടങ്ങിയ നിരവധി വാഗ്ദാനങ്ങളുള്ള കമ്പനികളാണ് കണ്‍സ്യൂമര്‍മാരെ ആകര്‍ഷിക്കുന്നത്. കൂടാതെ, ഗ്രാമീണ വൈദ്യുതീകരണവും ഉയര്‍ന്ന തോതിലുള്ള വരുമാനവും പ്രതീക്ഷയുടെ ഉയര്‍ച്ചയും ഈ കമ്പനികള്‍ പ്രതീക്ഷിക്കുന്നു.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ 75 ശതമാനത്തിലധികം വളര്‍ച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ചൂട് കൂടുതലായതിനാല്‍ എസിയുടെ വില്‍പ്പനയില്‍ റെക്കോഡ് നേട്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ചെറിയ തുകകളിലുള്ള ഇന്‍സ്റ്റാള്‍മെന്റുകളില്‍ എസി ലഭ്യമാകുന്നതും വില്പന വര്‍ധിക്കുന്നതിന്റെ കാരണമാണ്. മധ്യ വര്‍ഗ്ഗ കുടുംബങ്ങലെ ലക്ഷ്യമിട്ട് ചെറിയ തുകകളില്‍ വിവിധ മോഡല്‍ എസികള്‍ ലഭ്യമാക്കുകയാണ് കമ്പനികള്‍.
ഉല്‍പ്പന്നത്തിന്റെ വികസനത്തിലും, സെയില്‍സ് സര്‍വീസ്, ബ്രാന്‍ഡ് ബില്‍ഡിംഗ് തുടങ്ങിയവയിലും ഞങ്ങള്‍ ശ്രദ്ധേയമായ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നു. വിപണി പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ബ്ലൂസ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ബി. ത്യാഗരാജന് പറഞ്ഞു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍