ദിവാന് ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനെ വാങ്ങാന്‍ പദ്ധതിയിട്ട് അദാനി എന്റര്‍പ്രൈസസ്
മുംബൈ: ദിവാന് ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷനെ (ഡിഎച്ച്എഫ്എല്‍) വാങ്ങാന്‍ പദ്ധതിയിട്ട് അദാനി എന്റര്‍പ്രൈസസ്. ഇതിന്റെ ഭാഗമായി അദാനി എന്റര്‍പ്രൈസസ് ദിവാന് ഹൗസിംഗ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ വായ്പാദാതാക്കളുടെ സമിതിക്ക് (സിഒസി) കത്തെഴുതി. ഡിഎച്ച്എഫ്എല്‍ കമ്പനിയുടെ മുഴുവന്‍ പോര്‍ട്ട് ഫോളിയോയ്ക്കും ലേലം വിളിക്കാന്‍ അദാനി ഗ്രൂപ്പ് താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ഓക് ട്രിയുടെ ബിഡിനേക്കാള്‍ 250 കോടി ഉയര്‍ന്ന ബിഡ് വില കമ്പനി നിര്‍ദ്ദേശിക്കുകയും അടുത്തയാഴ്ച റെസല്യൂഷന്‍ പ്ലാന്‍ സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി സിഒസിയെ അറിയിക്കുകയും ചെയ്തു.
ചേരി പുനരധിവാസ (എസ്ആര്‍എ) പദ്ധതിക്കായി അഡാനി ഗ്രൂപ്പ് പുതുക്കിയ ബിഡ് അയച്ചിട്ടുണ്ട്. പോര്‍ട്ട് ഫോളിയോയ്ക്കായി 2,300 കോടി ലേലം വിളിച്ച കമ്പനി ഇപ്പോള്‍ ഇത് 2,800 കോടി രൂപയായി ഉയര്‍ത്തി. ചൊവ്വാഴ്ചയോടെ രണ്ടാം റൗണ്ട് ബിഡ്ഡിംഗില്‍ എല്ലാ സ്യൂട്ടര്‍മാരില്‍ നിന്നും പുതിയ ബിഡ്ഡുകള്‍ തേടാന്‍ ഇത് സിഒസിയെ നിര്‍ബന്ധിതരാക്കി.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍