News

എസ്സെല്‍ ഗ്രൂപ്പിന്റെ സോളാര്‍ ആസ്തികള്‍ ഏറ്റെടുത്ത് അദാനി; ആസ്തികളുടെ വിവരം പുറത്തുവിട്ട് കമ്പനി

ന്യൂഡല്‍ഹി: അദാനി തങ്ങളുടെ ബിസിനസ്സ് ഗ്രൂപ്പ് ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണിപ്പോള്‍.  എസ്സെല്‍ ഗ്രൂപ്പിന്റെ 205 മെഗാവാട്ട്  സോളാര്‍ ആസ്തികള്‍ വാങ്ങിയതിന് പിന്നാലെ 480 മെഗാവാട്ട് ആസ്തികളും വാങ്ങാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്.  ആസ്തികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പുരഗോതിയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന 480 മൊവാട്ട് ആസ്തികളാണ് കമ്പനി വാങ്ങാന്‍  നീക്കം നടത്തുന്നത്.  അദാനി ഗ്രീന്‍ എനര്‍ജിയാണ് എസ്സല്‍ ഗ്രൂപ്പിനോട് നിലവില്‍ സോളാര്‍ ആസ്തികള്‍ വാങ്ങുക . 

എസ്സെല്‍ ഗ്രൂപ്പിന്റെ പഞ്ചാബ്, കര്‍ണാടക, യുപി എന്നിവിടങ്ങളിലെ ആസ്തികള്‍ മുമ്പ് അദാനി വാങ്ങിയിരുന്നു. അതേസമയം ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തതയില്ല.  അദാനിയുടെ 5.5 ജിഗാവാട്ട് ആസ്‌കികളുമായാണ് അന്ന് ഇടപാടുകള്‍ പൂര്‍ണമായും നടത്തിയത്. പുതിയ ആസ്തികള്‍ വാങ്ങുന്നതോടെ അദാനി ഗ്രൂപ്പിന്റെ സംരംഭങ്ങളില്‍ കൂടുതല്‍ വളര്‍ച്ചാണ് ഉണ്ടായിട്ടുള്ളതെന്നാണ് വിദഗ്ധരില്‍ ചിലര്‍ അബബിപ്രായപ്പെടുന്നത്.  അതേസമയം കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് അഅദാനി ഗ്രൂപ്പ് 205 മെഗാവാട്ട് ആസ്തികള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എസ്സെല്‍ ഗ്രൂപ്പുമായി കരാറില്‍ ഒപ്പിട്ടത്.  ഏകദേശം 1300 കോടി രൂപയുടെ ഇടപാടാണ് അന്ന് പൂര്‍ത്തിയായത.  

എന്നാല്‍ കരാറുമായി ബന്ധപ്പെട്ട പൂര്‍ണമായ വിവരങ്ങള്‍ ഇരുവിഭാഗം കമ്പനികളും വെളുപ്പെടുത്താന്‍ തയ്യാറായിട്ടില്ല.  അതേസമയം എസ്സല്‍ ഗ്രൂപ്പിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് അദാനി ഗ്രൂപ്പിന് എസ്സെല്‍ ഗ്രൂപ്പിന്റെ സോളാര്‍ ആസ്തികള്‍ കൈമാറാന്‍ തീരുമാനിച്ചതെന്നാണ് വിവരം. വായ്പാ തിരിച്ചടിവിന് പരിഹാരം കണ്ടെത്തുക എന്നതാണ് ആസ്തി ഇടപാടിലൂടെ എസ്സെല്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

Author

Related Articles