News

തിരുവന്തപുരം വിമാനത്താവളത്തിന്റെ വിപുലീകരണത്തിന് സ്ഥലം ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിയന്ത്രണത്തിനുള്ള അധികാരം ഏറ്റെടുത്തത്. വിമാനത്താവളത്തെ ലോകനിലവാരം ഉള്ളതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. വിമാനത്താവളത്തില്‍ നിന്നും വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക കെട്ടിടമാണ് ഏറ്റവും പുതിയ ഏറ്റെടുക്കുന്നത്.

ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തിയെന്നാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ പ്രവര്‍ത്തനക്ഷമമായ കെട്ടിടം ഏറ്റെടുക്കുന്നതിനുള്ള കരാര്‍ ഒപ്പിടാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്. ജലഗതാഗതം ഉപയോഗിച്ച് വിമാനത്താവളത്തിലേക്ക് എത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിമാനത്താവളത്തിന് സമീപത്ത് കൂടി കടന്നുപോകുന്ന നിലവിലുള്ള ജലാശയം വികസിപ്പിക്കാനുള്ള പദ്ധതിയും ഇതിന്റെ ഭാഗമായി പരിഗണനയിലുണ്ട്.

വിമാനത്താവളത്തില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെയുള്ള വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ നിര്‍മ്മാണത്തില്‍ അദാനി ഗ്രൂപ്പ് ഇതിനകം ഏര്‍പ്പെട്ടിരിക്കുകയാണ്. കൂടാതെ വിമാനത്താവളത്തിലേക്ക് വെള്ളത്തിലൂടെയും എത്തിച്ചേരാനാകുമെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്. കഴിഞ്ഞ ദിവസം അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ലോഞ്ച് തുറന്നിരുന്നു. സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്റല്‍ ആഹാരങ്ങള്‍ ഉള്‍പ്പടെയുള്ള ലൈവ് കൗണ്ടറുകളും ബുഫേ സൗകര്യങ്ങളും ഈ പുതിയ ലോഞ്ചില്‍ ഉണ്ട്.

ഇതിന് പുറമെ, അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്തതു മുതല്‍ നിരവധി അന്താരാഷ്ട്ര എയര്‍ലൈന്‍ കമ്പനികളുമായി ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു. ഓസ്ട്രേലിയയില്‍ നിന്നുള്ളത് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നും കുറച്ച് എയര്‍ലൈനുകളുടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും പരിപാലന ചുമതലയും അടുത്ത 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്.

Author

Related Articles