News

മാധ്യമ മേഖലയിലേക്കും ചുവടുറപ്പിച്ച് ഗൗതം അദാനി; ക്വിന്റ് ഓഹരികള്‍ സ്വന്തമാക്കി

രാഘവ് ബല്‍ന്റെ ക്വിന്റിലോണ്‍ ബിസിനസ് മീഡിയയില്‍ ഓഹരികള്‍ സ്വന്തമാക്കി ഗൗതം അദാനി. ഇതോടെ മാധ്യമ മേഖലയിലേക്കും ചുവടുറപ്പിച്ചിരിക്കുകയാണ് അദാനി. അതേസമയം ബിഎസ്‌സിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ക്വിന്റ് ഡിജിറ്റല്‍ മീഡിയയുടെ ഒരു സഹോദര സ്ഥാപനമായ ക്യൂബിഎമ്മില്‍ എത്ര രൂപയ്ക്കാണ് ഓഹരികള്‍ വാങ്ങിയത്, എത്ര ഓഹരികളാണ് തുടങ്ങിയ വിവരങ്ങളൊന്നും ഇരുകക്ഷികളും പുറത്തുവിട്ടിട്ടില്ല.

എങ്കിലും, ക്വിന്റ് ഡിജിറ്റലിന്റെ മറ്റ് സഹോദര സ്ഥാപനങ്ങളായ ക്വിന്റ്, ക്വിന്‍ ടൈപ് ടെക്‌നോളജീസ്, ന്യൂസ് മിനിറ്റ്, യൂത്ത് കി ആവാസ് എന്നിവയിലൊന്നും അദാനി കൈ വെച്ചിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ അദാനി ഓഹരി വാങ്ങിയ ഉടന്‍ തന്നെ ക്യൂബിഎമ്മിന്റെ അധീനതയിലുള്ള പ്രമുഖ അമേരിക്കന്‍ മീഡിയയായ ബ്ബുംബര്‍ഗുമായി ചേര്‍ന്നുള്ള ബ്ലുംബര്‍ഗ് ക്വിന്റില്‍ നിന്ന് ബ്ലൂംബര്‍ഗ് വിട്ടൊഴിഞ്ഞു.

തുറമുഖം മുതല്‍ വൈദ്യുതി വരെ പരന്നു കിടക്കുന്ന അദാനിയുടെ സാമ്രാജ്യം കഴിഞ്ഞ സെപ്തംബറില്‍ പ്രമുഖ പത്രപ്രവര്‍ത്തകനായ സഞ്ജയ് പുഗാലിയയെ തങ്ങളുടെ മാധ്യമ കമ്പനിയിലേക്ക് ഏറ്റെടുത്തിരുന്നു. നേരത്തെ ക്യൂബിഎമ്മിന്റെ പ്രസിഡന്റായിരുന്നു പുഗാലിയ. മീഡിയയിലേക്കുള്ള അദാനിയുടെ ഈ പ്രവേശനം നെറ്റ്വര്‍ക്ക് 18 സഹിതം ഒട്ടനവധി മാധ്യമസ്ഥാപനങ്ങള്‍ കൈവശമുള്ള മുകേഷ് അംബാനിയുമായി നേര്‍ക്കുനേരുള്ള ഒരു ഏറ്റുമുട്ടലായാണ് പലരും കാണുന്നത്.

Author

Related Articles