News

വിപണിയില്‍ കുതിപ്പുമായി അദാനി പോര്‍ട്ട്‌സ്; ആദ്യമായി വിപണി മൂല്യം 1 ട്രില്യണ്‍ രൂപ മറികടന്നു

മുംബൈ: അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ വിപണി മൂല്യം ആദ്യമായി ഒരു ട്രില്യണ്‍ രൂപ മറികടന്ന് മുന്നേറി. ഓഹരികള്‍ റെക്കോര്‍ഡ് ഉയരത്തിലെത്തിയതാണ് ഈ വന്‍ കുതിപ്പിന് കാരണം. ഈ വര്‍ഷം ഇതുവരെ 34 ശതമാനത്തിലധികമാണ് ഓഹരികളുടെ മുന്നേറ്റം.

ബി എസ് ഇയില്‍ സ്റ്റോക്ക് എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 492.85 രൂപയില്‍ എത്തി, ഇത് മുന്‍ ക്ലോസിനേക്കാള്‍ 3% ഉയര്‍ന്ന നിരക്കാണ്. നവംബറില്‍ സ്റ്റോക്ക് 14% ഉയര്‍ന്നപ്പോള്‍ ഈ മാസം ഇതുവരെ ഓഹരി 20% ഉയര്‍ന്നു. അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ സ്ഥാപനമാണിത്.

കൃഷ്ണപട്ടണം തുറമുഖം ഏറ്റെടുത്തതിനെത്തുടര്‍ന്ന് നിരവധി ബ്രോക്കറേജുകള്‍ സ്റ്റോക്കിന്റെ ടാര്‍ഗെറ്റ് വില ഉയര്‍ത്തിയതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ അദാനി പോര്‍ട്ട്‌സിന്റെ ഓഹരി വാങ്ങലുകാരായി മാറി. കരാര്‍ ഒപ്പിട്ട ആദ്യ ദിവസം മുതല്‍ ഇതിന് മൂല്യവര്‍ദ്ധന സാധ്യതയുണ്ടെന്നാണ് അനലിസ്റ്റ് അഭിപ്രായപ്പെട്ടിരുന്നത്.

Author

Related Articles