വന്‍ നേട്ടവുമായി അദാനി പവര്‍; മൊത്ത വരുമാനം 13,308 കോടി രൂപ
ന്യൂഡല്‍ഹി: മാര്‍ച്ച് പാദത്തില്‍ അദാനി പവറിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 13.13 കോടി രൂപയില്‍ നിന്ന് 4,645.47 കോടി രൂപയായി ഉയര്‍ന്നു. 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 13,307.92 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,902.01 കോടി രൂപയായിരുന്നു. 2021-22 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തവരുമാനം 31,686.47 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇത് 28,149.68 കോടി രൂപയായിരുന്നു.
രാജ്യത്തുടനീളമുള്ള വിവിധ മേഖലകളില്‍ വിശ്വസനീയമായ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍ണായകമാണെന്ന് അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി പറഞ്ഞു. സുസ്ഥിരവും ചെലവ് കുറഞ്ഞതുമായ രീതിയില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അദാനി ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണ്. ഊര്‍ജ്ജ മൂല്യ ശൃംഖലയിലുടനീളമുള്ള തങ്ങളുടെ വൈവിധ്യമാര്‍ന്ന സാന്നിധ്യം സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് എല്ലായ്പ്പോഴും ലഭ്യമാണ്. പ്രത്യേകിച്ച്, ആഗോള ആശങ്കയുടെ സമയങ്ങളില്‍. ഇത് പുരോഗതിയുടെയും, സമൃദ്ധിയുടെയും കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ഏറ്റെടുക്കലുകളും, ഗ്രീന്‍ഫീല്‍ഡ് പ്രോജക്റ്റുകളും മൂല്യവര്‍ദ്ധിത നിക്ഷേപങ്ങളാക്കി മാറ്റുന്നതിനൊപ്പം ഫ്ലീറ്റിന്റെ പരമാവധി വിനിയോഗത്തില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദാനി പവറിന്റെ മാനേജിംഗ് ഡയറക്ടര്‍ അനില്‍ സര്‍ദാന പറഞ്ഞു. റെഗുലേറ്ററി മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ ഇല്ലാതാക്കി. ഇത് തങ്ങളുടെ ലിക്വിഡിറ്റി മെച്ചപ്പെടുത്തുന്നതിന് ഗണ്യമായ സംഭാവന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍