അദാനി സോളാര്‍ വിപണി രംഗത്ത് 50 ശതമാനം നേട്ടം കൊയ്യും
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പ് ഇപ്പോള്‍ പുതിയ തീരുമാനങ്ങള്‍ എടുത്തിരിക്കുകയാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സോളാര്‍ വിപണി രംഗത്ത് അദാനി സോളാര്‍ 50 ശതമാനം നേട്ടം കൊയ്യാനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിനായുള്ള പദ്ധതികളും നടപടികളും കമ്പനി ഇപ്പോള്‍ ആരംഭിച്ചുവെന്നാണ് വിവരം. കുറഞ്ഞ നിരക്കില്‍ വില്ക്കാവുന്നതും നീണ്ട കാലം വരെ ഉപയോഗിക്കാവുന്നകതുമായ സോളാര്‍ മൊഡ്യൂളും പാനലുമാണ് ഇന്ത്യന്‍ വിപണിയില്‍ കമ്പനി വിതരണം ചെയ്യാനുദ്ദേശിക്കുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സോളാര്‍ പാനലുകളെ മറികടക്കാന്‍ അദാനി സോളറിന് കഴിയുമെന്നാണ് കമ്പനി വൃത്തങ്ങള്‍ ഇപ്പോള്‍ പറയുന്നത്.
അതേസമയം ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നതും, വിപണിയില്‍ കൂടുതല്‍ ഇടം നേടിയതുമായ പാനലുകള്‍ ചൈനയില്‍ നിന്നാണെന്നാണ് വിവരം. രാജ്യത്തെ 500 നഗരങ്ങളില്‍ കമ്പനിയുടെ സോളാര്‍ വിപണി ഇപ്പോള്‍ വിപുലീകരിച്ചിട്ടുണ്ടെന്നാണ് വിവിരം. ഗുജറാത്ത്, പഞ്ചാബ്, ഹരിയാന, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കൂടുതല്‍ നേട്ടം കൈവരിച്ചെന്നാണ് കമ്പനി അവകാശപ്പെടുന്നത്, നിലവില്‍ കെ പവറുമായി സഹകരിച്ചാണ് തമിഴ്നാട്ടില്‍ സോളാര്‍ വിതരണം നടത്തുന്നത്. കെ പവറുമായുള്ള സഹകരണം വിപണി രംഗത്ത് കൂടുതല്‍ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍