'കോഹിനൂര്‍' ബ്രാന്‍ഡിനെ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ അദാനി വില്‍മര്‍
കൂടുതല്‍ മേഖലകളില്‍ സാന്നിധ്യമുറപ്പിക്കാന്‍ ഒരുങ്ങി ഭക്ഷ്യ എണ്ണ ഉല്‍പ്പാദകരായ അദാനി വില്‍മര്‍. മകോര്‍മിക് സ്വിറ്റ്സര്‍ലന്‍ഡ് ജിഎംബിഎച്ചില്‍ നിന്ന് 'കോഹിനൂര്‍' ബ്രാന്‍ഡ് ഏറ്റെടുക്കുന്നുവെന്നാണ് കമ്പനിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. 'കോഹിനൂര്‍' ബ്രാന്‍ഡ് മാത്രമല്ല, മക്കോര്‍മിക് സ്വിറ്റ്സര്‍ലന്‍ഡ് ജിഎംബിഎച്ചില്‍ നിന്നും റെഡി ടു ഈറ്റ്, റെഡി ടു കുക്ക് സെഗ്മെന്റുകളും കമ്പനി ഏറ്റെടുത്തിട്ടുണ്ട്. അതേസമയം സ്റ്റാപ്പ്ള്‍സ് വിഭാഗത്തിലേക്കും ശക്തമായ സാന്നിധ്യമാകുന്ന പുതിയ ഏറ്റെടുക്കലിന്റെ ഇടപാട് മൂല്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഫോര്‍ച്യൂണ്‍ എണ്ണയോടൊപ്പം ബസ്മതി സെഗ്മെന്റില്‍ ഫോര്‍ച്യൂണ്‍ ബസ്മതി റൈസും സജീവ സാന്നിധ്യമാണ്. ഇന്ത്യയില്‍ ഏറെ ജനപ്രീതി ആര്‍ജിച്ച ഒരു വിശ്വസനീയ ബ്രാന്‍ഡാണ് കോഹിനൂര്‍. 'കോഹിനൂര്‍ ബ്രാന്‍ഡിനെ ഫോര്‍ച്യൂണ്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ അദാനി വില്‍മര്‍ സന്തുഷ്ടരാണ് എന്ന് ഏറ്റെടുക്കലിനെക്കുറിച്ച് അദാനി വില്‍മര്‍ ലിമിറ്റഡിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
ഈ ഏറ്റെടുക്കല്‍ ഇന്ത്യയിലെ കോഹിനൂര്‍ ബ്രാന്‍ഡിന് കീഴിലുള്ള 'റെഡി ടു കുക്ക്', 'റെഡി ടു ഈറ്റ്' കറികള്‍, മീല്‍സ് പോര്‍ട്ട്ഫോളിയോ എന്നിവയ്ക്കൊപ്പം കോഹിനൂര്‍ ബസ്മതി അരിയുടെ മേലും അദാനി വില്‍മറിന് പ്രത്യേക അവകാശം ഉണ്ടാകുമെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍