News

അദാനി ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയയിലെ കല്‍ക്കരി ഖനന പദ്ധതിക്ക് അനുമതി; കമ്പനി സമര്‍പ്പിച്ച എല്ലാ നിര്‍ദേശങ്ങളും ക്യൂന്‍സ്‌ലാന്‍ഡ് അംഗീകരിച്ചു

ഒസ്‌ട്രേലിയയിലെ കല്‍ക്കരി ഖനന പദ്ധതിക്ക് ലഭിക്കേണ്ട എല്ലാ അനുമതികളും അദാനി ഗ്രൂപ്പിന് ലഭ്യമായി. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ റെഗുലേറ്ററി തടസ്സങ്ങളും അദാനി ഗ്രൂപ്പ് ഇതോടെ തരണം  ചെയ്തു. ഭൂഗര്‍ഭ ജലം ക്രമീകരിക്കുന്നതിനും, സംരക്ഷിക്കുന്നതിനും കമ്പനി സമര്‍പ്പിച്ച എല്ലാ നിര്‍ദേശങ്ങളും സ്റ്റേറ്റ് ഓഫ് ക്യൂന്‍സ് ലാന്‍ഡ് അംഗീകരിച്ചതോടെയാണ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ നിയമ തടസ്സങ്ങളും നീങ്ങിയത്.  കാര്‍മിഷേല്‍ ഖനന പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും അദാനി ഗ്രൂപ്പ് തരണം ചെയ്തതോടെ കമ്പനിക്ക് കൂടുതല്‍ പ്രതീക്ഷയാണ് പദ്ധതി നടപ്പിലാക്കുന്ന കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. 

പക്ഷി സംരക്ഷത്തിന് സമര്‍മിപ്പിച്ച നിര്‍ദേശം മെയ് 31 നാണ് ക്യൂന്‍സ്‌ലാന്‍ഡ് അംഗീകാരം നല്‍കിയത്. അതേസമയം അദാനി ഗ്രൂപ്പിനെതിരെ പരിസ്ഥിതി പ്രവര്‍വത്തരും, സാമൂഹ്യ പ്രവര്‍ത്തകരും കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. അദാനി ഗ്രൂപ്പിന്റെ  ക്കരി ഖനന പദ്ധതിക്ക് അനുമതി നല്‍കിയാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പുമൂലം വിവിധ അനുമതികള്‍ ലഭിക്കുന്നതിന് കമ്പനിക്ക് വലിയ പ്രതിസന്ധിയാണ് ഇതുവരെ തരണം ചെയ്യേണ്ടി വന്നിട്ടുള്ളത്. 

അതേസമയം ഭൂഗര്‍ഭ ജല സംരക്ഷണവുമായി ബന്ധപ്പെട്ട വിശദാമായ നിര്‍ദേശങ്ങളും, വിവരങ്ങളും ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം ക്യൂന്‍സ് ലാന്‍ഡ് നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കമ്പനി  കൂടുതല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. കമ്പനി സമര്‍പ്പിച്ച നിര്‍ദേശങ്ങളില്‍ ബോധ്യമായതു കൊണ്ടാണ് പദ്ധതിക്ക് സ്റ്റേറ്റ് ഓഫ് ക്യൂന്‍സ് ലാന്‍ഡ് അംഗീകാരം നല്‍കിയിട്ടുള്ളത്.

 

Author

Related Articles