News

അദാനി ഗ്രൂപ്പിന്റെ ഓസ്‌ട്രേലിയയിലെ കല്‍ക്കരി പദ്ധതി; പക്ഷി സംരക്ഷണത്തിനായി മുന്നോട്ടുവെച്ച നിര്‍ദേശം ക്യൂന്‍സ്‌ലാന്‍ഡ് അംഗീകരിച്ചു

അദാനി ഗ്രൂപ്പിന്റെ ഒസ്‌ട്രേലിയയിലെ കല്‍ക്കരി ഖനന പദ്ധതിക്ക് ഇപ്പോള്‍ കൂടുതല്‍ പ്രതീക്ഷയാണ് കൈവന്നിരിക്കുന്നത്.  കല്‍ക്കരി ഖനന പദ്ധതിക്ക് ഓസ്‌ട്രേലിയയില്‍ നിന്ന് അദാനി ഗ്രൂപ്പിന് ലഭിക്കേണ്ട രണ്ട് അനുമതികളില്‍ ഒരെണ്ണത്തിന് സ്റ്റേറ്റ് ഓഫ് ക്യൂന്‍സ്‌ലാന്‍ഡ്  അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ പദ്ധതി പ്രദേശത്തെ പക്ഷി സംരക്ഷണത്തിനു വേണ്ടിയുള്ള പ്രധാന നിര്‍ദേശമാണ് ക്യൂന്‍സ്‌ലാന്‍ഡ് ഇപ്പോള്‍ അംഗീകരിച്ചത്. പക്ഷികള്‍ കൂടുതലായുള്ള പ്രദേശമാണ് അദാനി ഗ്രൂപ്പ് കല്‍ക്കരി ഖനന പദ്ധതി നടപ്പിലാക്കാന്‍ ഏറ്റെടുത്തിട്ടുള്ളത്. ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് അദാനി ഗ്രൂപ്പ് പക്ഷി സംരക്ഷണത്തിനായി പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. 

അതേസമയം സ്റ്റേറ്റ് ഓഫ് ക്യൂന്‍സ്‌ലാന്‍ഡ് കമ്പനി മുന്നോട്ടുവെച്ച പക്ഷി സംരക്ഷണ നിര്‍ദേശം അംഗീകരിച്ചതോടെ അദാനി ഗ്രൂപ്പിന് ഇപ്പോള്‍ കൂടുതല്‍ പ്രതീക്ഷയും വിശ്വാസവുമാണ് ലഭിച്ചിരിക്കുന്നത്. കമ്പനി മുന്നോട്ടുവെച്ച രണ്ടാമത്തെ നിര്‍ദേശം ക്യൂന്‍സിലാന്‍ഡിന്റെ പരിഗണനയിലാണ്. ഭൂഗര്‍ഭ ജലം സംരക്ഷിക്കുന്നതിനായുള്ള നിര്‍ദേശമാണ് ഇനി ക്യൂന്‍സിലാന്‍ഡ് സ്റ്റേറ്റ് അനുമതി നല്‍കേണ്ടത്. പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ വിവരങ്ങള്‍ ക്യൂന്‍സിലാന്‍ഡിന് മുന്‍പില്‍ കമ്പനി സമര്‍പ്പക്കണമെന്നാണ് നിര്‍ദേശം. പദ്ധതി പൂര്‍ണമായി നടപ്പിലാക്കുന്നതിനെതിരെ പരിസ്ഥിതി  പ്രവര്‍ത്തകരുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും എതിര്‍പ്പുകളെയെല്ലാം കമ്പനി അതിജീവിക്കേണ്ടതുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകര്‍ കൂടുതല്‍ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങിയാല്‍ അദാനി ഗ്രൂപ്പ് ഓസ്‌ട്രേലിയയില്‍ വലിയ വെല്ലുവിളിയാകും നേരിടേണ്ടി വരിക.

 

Author

Related Articles