News

ഡല്‍ഹി-മീററ്റ് ദ്രുത റെയില്‍ കോറിഡോറിനായി 30,000 കോടിയുടെ എഡിബി ഫണ്ട്

ഇന്ത്യയിലെ നഗര ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ഭാഗമായി നാല് മെട്രോ റെയില്‍ പദ്ധതികള്‍ക്കും ഡല്‍ഹി, മീററ്റ് ദ്രുത റെയില്‍ കോറിഡോര്‍ നിര്‍മ്മിക്കുന്നതിനുമായി 30,000 കോടി രൂപയുടെ പദ്ധതി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് (എ.ഡി.ബി) ആസൂത്രണം ചെയ്തു. ഭോപ്പാല്‍, ഇന്‍ഡോര്‍ മെട്രോ പദ്ധതികള്‍ ഉള്‍പ്പെടെയുള്ള ഈ വലിയ നഗര ഗതാഗത പദ്ധതികളുടെ സഹകരണത്തിനായി മറ്റു മള്‍ട്ടി ലാറ്ററല്‍ ഫണ്ടിംഗ് ഏജന്‍സികളുമായി ഒരേസമയം ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. എ.ഡി.ബി ഡയറക്ടര്‍ ജനറല്‍ (ദക്ഷിണ ഏഷ്യ) ഹണ്‍ കിം പറഞ്ഞു. 

കൂടാതെ ചെന്നൈ, ബാംഗ്ലൂര്‍ മെട്രോ എന്നിവിടങ്ങളിലേയും വികസന പദ്ധതികളും പരിഗണനയിലാണ്. എ.ഡി.ബി വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയ്പുര്‍ മെട്രോയുടെ വികസനത്തിനും മുന്‍കാലത്തെ മുംബൈ മെട്രോയുടെ വികസനത്തിനും എഡിബി ധനസഹായം നല്‍കിയിട്ടുണ്ട്.

ഡല്‍ഹി- മീററ്റ് (ഉത്തര്‍പ്രദേശില്‍) ദ്രുത റയില്‍ പദ്ധതിയില്‍, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് ഉള്‍പ്പെടെയുള്ള മള്‍ട്ടി-ലാറ്ററല്‍ ഫണ്ടിംഗ് ഏജന്‍സികളുമായി സഹകരിച്ചാണ് റീജിയണല്‍ റാപിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം (ആര്‍ആര്‍എസ്എസ്) പദ്ധതി തയ്യാറാക്കുന്നത്. ആര്‍.ടി.ആര്‍.ടിയുടെ 30,274 കോടി രൂപയുടെ നിര്‍മാണത്തിനു കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.

 

News Desk
Author

Related Articles