News

ഇന്ത്യക്ക് എഡിബി ബാങ്ക് 12 ബില്യണ്‍ ഡോളര്‍ വായ്പാ സഹായം നല്‍കി; അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുന്നതിന് ഇന്ത്യയുമായി സഹകരിക്കും

ന്യൂഡല്‍ഹി: ഇന്ത്യക്ക്  12 ബില്യണ്‍ ഡോളര്‍ വായ്പാ സഹായം നല്‍കുമെന്ന് ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റ് ടക്ഹികോ നകാഹോ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചയിലാണ് എഡിബിഐ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇന്ത്യയുടെ പതാകവാഹക പദ്ധതിക്ക് 12 ബില്യണ്‍ ഡോളര്‍ വായ്പാ സഹായമായി നല്‍കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്ത് എല്ലാവര്‍ക്കും കുടിവെള്ളം എത്തിക്കുന്നതടക്കമുള്ള പ്രധാനപ്പെട്ട പദ്ധതികള്‍ക്കാണ് ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് വായ്പ നല്‍കുന്നത്. 

സാങ്കേതിക വിദ്യയുടെ വികസനം, ഊര്‍ജം, വൈദ്യുതി, സുസ്ഥിര ടൂറിസം, ഇലക്ട്രിക് വാഹനങ്ങളുടെ  വികസനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് ടോക്ഹികോ നകാഒ വ്യക്തമാക്കി. ഇന്ത്യ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി ശക്തിപ്പെടുത്തുന്നതിന് എല്ലാ സഹകരണവും ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് നല്‍കും. വായ്പാ തുക ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

അതേസമയം ഏഷ്യന്‍ ഡിവലപ്‌മെന്റ് ബാങ്ക് ഇന്ത്യക്ക് വായ്പാ സഹായമായി 2018 ല്‍ നല്‍കിയത് 3 ബില്യണ്‍ ഡോളറായിരുന്നു. ഗതാഗതകം, നഗരവികസനം എന്നീ മേഖലകളുടെ വികസനത്തിനായിരുന്നു എഡിബി ബാങ്ക് വായ്പ നല്‍കിയിരുന്നത്. നിലവില്‍ ഇന്ത്യയുടെ വിവിധ മേഖലകളിലുള്ള വളര്‍ച്ച കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ബാങ്ക് കൂടുതല്‍ തുക വായ്പയായി നല്‍കിയിട്ടുള്ളത്.

Author

Related Articles