ഉത്പ്പാദനവും നിക്ഷേപവും വര്‍ധിപ്പിക്കാനൊരുങ്ങി അഡ്നോക്ക്; നിലവിലെ പ്രതിസന്ധി കണക്കിലെടുക്കില്ല
അബുദാബി: യുഎഇയിലെ പ്രമുഖ ഊര്‍ജ കമ്പനിയും, അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി കൂടിയാണ് അഡ്നോക്ക്. അഡ്നോക്ക് ഇപ്പോള്‍ പുതിയ പ്രഖ്യാപനം കൂടി നടത്തിയിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് സ്ഥിരതയുള്ളതും ആശ്രയിക്കാനാകുന്നതുമായ ഊര്‍ജവിതരണം ഉറപ്പാക്കുന്നതിനായി ഉത്പ്പാദന ശേഷി കോവിഡ്-19 ഭീതിമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും വര്‍ധിപ്പിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും, തങ്ങളുടെ നിക്ഷേപ പദ്ധതികളും, ഉത്പ്പാദന പദ്ധതികളുമെല്ലാം വര്‍ധിപ്പിക്കാനാണ് കമ്പനി നിലവില്‍ നീക്കം നടത്തുന്നത്.
ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കമ്പനി കരുതലോടെയാണ് പ്രവര്‍ത്തിക്കാന്‍ ശ്രമം നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഞങ്ങളുടെ പരിവര്‍ത്തനത്തിന്റെ ഫലമായി, കുറഞ്ഞ ഡിമാന്‍ഡും കുറഞ്ഞ എണ്ണവിലയും ഉള്‍പ്പെടെ നിലവിലെ വിപണി സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ അഡ്നോക്ക് വളരെ ശക്തമായ ഇടപെടലാണ് നടത്തുന്നത്.അഡ്നോക് ഗ്രൂപ്പ് സിഇഒയും യുഎഇ സഹമന്ത്രിയുമായ ഡോ.സുല്‍ത്താന്‍ അഹമ്മദ് അല്‍ ജബെര്‍ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിട്ടുള്ളത്.
അഡ്നോക്ക് ഒഹരിയുടമകള്‍ക്ക് 700 മില്യണ്‍ ഡോളര്‍ ലാഭവിഹിതം നല്‍കും
ഏറ്റവും വലിയ ഇന്ധന റീട്ടെയ്ലറായ അഡ്നോകക്ക് ഈ വര്‍ഷവും, അടുത്തവര്‍ഷവും കമ്പനിയുടെ ഓഹരിയുടമകള്‍ ലാഭവിഹിതം നല്‍കും. 700 മില്യണ്‍ ഡോളറാണ് അഡ്നോക്ക് 2020 ലും, 2021 ലും വിതരണം ചെയ്യുക. 2022 ല്‍ കമ്പനി തങ്ങളുടെ മൂന്നിലൊന്ന് ഓഹരിയുടമകള്‍ക്ക് ലാഭവിഹതമായി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന വിവരം. ഏകദേശം 75 ശതമാനത്തോളം വരുമിതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം കമ്പനിയുടെ ഓഹരി വിലയില്‍ ഏഴ് ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഈ വര്‍ഷം ഓഹരിയൊന്നിന് 0.257 ദിര്‍ഹമാണ് അഡ്നോക്കിന്റെ ഓഹരിയുടമകള്‍ക്ക് നല്‍കുക. അടുത്തവര്‍ഷത്തെയും ഈ വര്‍ഷത്തെയും ലാഭവിഹിതം ചേര്‍ന്ന് നില്‍ക്കുന്നതാണെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ 2019 ല്‍ അഡ്നോക്ക് 2.39 ബില്യണ്‍ ദിര്‍ഹം ലാഭവിഹിതം നല്‍കിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.
2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച രണ്ടാം പാദത്തില്‍ അഡ്നോക്കിന്റെ വിതരണത്തില്‍ 2.2 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. കമ്പനിയുടെ അറ്റലാഭത്തിലടക്കം കഴിഞ്ഞ മൂന്ന് മാസത്തിനിടെ 595 മില്യണ്‍ ദിര്‍ഹം വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ്് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ കമ്പനിയുടെ വരുമാനത്തില്‍ വന്‍ രണ്ടാം പാദത്തില്‍ വന്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. രണ്ടാം പാദത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 5.2 ശതമാനം ഇടിവ് രേഖപ്പെടുത്തി 5.5 ബില്യണ്‍ ദിര്‍ഹമായി ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ കമ്പനിയുടെ അര്‍ദ്ധ വാര്‍ഷിക അറ്റലാഭത്തിലും നേട്ടമുണ്ടായതായി കണക്കുകളിലൂടെ തൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ അര്‍ദ്ധ വാര്‍ഷിക ലാഭത്തില്‍ 4.3 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 1.17 ബില്യണ്‍ ദിര്‍ഹമ്മാണ് കമ്പനിക്ക് ഇതിലൂടെ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. എന്നാല്‍ വരും നാളുകള്‍ കമ്പനി കൂടുതല്‍ ലക്ഷ്യമാണ് മുന്നോട്ടുവെക്കാന്‍ ആലോചിക്കുന്നത്. പ്രാദേശിക വികസനത്തിനായുള്ള ഊന്നലായിരിക്കും കമ്പനി പ്രധാനമായും മുന്നോട്ടുവെക്കുക.
വരും നാളുകളില്‍ അഡ്നോക്കിന്റെ വിപണി ശൃംഖല മെച്ചപ്പെടുത്താനുള്ള നീക്കങ്ങളാകും കമ്പനി പ്രധാനമായും മുന്നോട്ടുവെക്കുക. ഇന്ധന ബിസനിസ് മേഖലയിലും വിതരണ മേഖലയിലും കൂടുതല്‍ ഇടം നേടുക എൃന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇിതന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാകും കമ്പനി പശ്ചിമേഷ്യല്‍ വിപുലീകരണ പ്രവര്‍ത്തങ്ങള്‍ നടത്തുക. എണ്ണ വിപണി ശക്തിപ്പെടുത്തുന്നതോടെ കമ്പനി കൂടുതല്‍ വരുമാന വളര്‍ച്ചയ്ക്കും ലക്ഷ്യമിടുന്നുണ്ട്. 2023 ല്‍ കമ്പനി ഏകദേശം 3.67 ബില്യണ്‍ ദിര്‍ഹം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍