News

അഫോര്‍ഡബിള്‍ വിഭാഗത്തിലെ ഭവന വില്‍പ്പനയില്‍ വന്‍ ഇടിവ്; 43 ശതമാനമായി കുറഞ്ഞു

ന്യൂഡല്‍ഹി: പോയവര്‍ഷം മൊത്തം ഭവന വില്‍പ്പനയില്‍ അഫോര്‍ഡബിള്‍ വിഭാഗത്തിന്റെ (45 ലക്ഷം രൂപയില്‍ കുറവുളള ഭവനങ്ങള്‍) വിഹിതം 43 ശതമാനമായി കുറഞ്ഞു. 2020 ല്‍ ഇത് 48 ശതമാനമായിരുന്നു. അതേസമയം 75 ലക്ഷത്തിന് മുകളിലുള്ള യൂണിറ്റുകളുടെ വിഹിതം 25 ശതമാനത്തില്‍ നിന്ന് 31 ശതമാനമായി ഉയര്‍ന്നതായി റിയല്‍എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് പ്രോപ്ടിഗര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

റിയല്‍ ഇന്‍സൈറ്റ് റെസിഡന്‍ഷ്യല്‍ ആനുവല്‍ റൗണ്ടപ്പ് 2021  എന്ന റിപ്പോര്‍ട്ടില്‍, എട്ട് പ്രൈം ഹൗസിംഗ് മാര്‍ക്കറ്റുകളിലെ ഭവന വില്‍പ്പന 2021 ല്‍ 13 ശതമാനം വര്‍ധിച്ച് 2,05,936 യൂണിറ്റായി ഉയര്‍ന്നു. തൊട്ട് മുന്‍ വര്‍ഷം   1,82,639 യൂണിറ്റായിരുന്നു വിറ്റഴിക്കപ്പെട്ടത്. രാജ്യത്തെ എട്ട് പ്രമുഖ ഭവന വിപണികളിലെ മൊത്തം ഭവന വില്‍പ്പനയുടെ 43 ശതമാനവും 45 ലക്ഷം രൂപ വില പരിധിക്കുള്ളിലാണ്. 45 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വില വരുന്ന യൂണിറ്റുകളുടെ വില്‍പ്പന മുന്‍ വര്‍ഷത്തെ 26 ശതമാനത്തില്‍ നിന്ന് 2021 ല്‍ 27 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ള അപ്പാര്‍ട്ട്മെന്റുകളുടെ വിഹിതം ഒന്‍പത് ശതമാനത്തില്‍ നിന്ന് 11 ശതമാനം ആയി ഉയര്‍ന്നു. ഒരു കോടി രൂപയ്ക്ക് മുകളിലുള്ള യൂണിറ്റുകളുടെ വിഹിതം 16 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി ഉയര്‍ന്നു.

അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, ഡല്‍ഹി-എന്‍സിആര്‍ (ഗുരുഗ്രാം, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്), എംഎംആര്‍ (മുംബൈ, നവി മുംബൈ, താനെ), പൂനെ തുടങ്ങിയ എട്ട് പ്രധാന നഗരങ്ങളിലെ വില്‍പ്പനയാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെുത്തിയിരിക്കുന്നത്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80ഇഇഎ പ്രകാരം, 45 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവനങ്ങള്‍ക്ക് ആദ്യമായി വീടുവാങ്ങുന്നവര്‍ക്ക് അധിക നികുതിയില്‍ 1.50 ലക്ഷം കിഴിവ് ലഭിക്കും. ഇത്തരത്തില്‍ സ്വന്തമാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രോഗ്രാമിന് (പിഎംഎവൈ) കീഴില്‍ സബ്‌സിഡി ക്ലെയിം ചെയ്യാനാകും.

Author

Related Articles