News

ജീവനക്കാരെ ഓഫീസിലേക്ക് മടക്കി വിളിച്ച് വിപ്രോ; നടപടി 18 മാസങ്ങള്‍ക്ക് ശേഷം

മുംബൈ: ബെംഗളൂരു ആസ്ഥാനമായുള്ള ഐടി കമ്പനിയായ വിപ്രോ ഇന്ന് മുതല്‍ ജീവനക്കാരെ ഓഫീസിലേക്ക് മടങ്ങാന്‍ അനുവദിക്കും. ജീവനക്കാര്‍ ആഴ്ചയില്‍ രണ്ട് ദിവസം ഓഫീസിലെത്തി ജോലി ചെയ്യും. 18 മാസങ്ങള്‍ക്ക് ശേഷമാണ് വിപ്രോ ക്യാമ്പസ് വീണ്ടും സജീവമാകുന്നത്. വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി ട്വിറ്ററിലൂടെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

വിപ്രോ ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള താപനില പരിശോധനകളും ക്യുആര്‍ കോഡ് സ്‌കാനുകളും ഉള്‍പ്പെടെയുള്ള കൊവിഡ്-19 അനുബന്ധ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള ഒരു വീഡിയോയും അദ്ദേഹം തന്റെ ട്വീറ്റിലൂടെ പങ്കിട്ടു. കമ്പനിയുടെ കസ്റ്റമേഴ്‌സിന് മികച്ച സേവനം നല്‍കുന്നത് തുടരുമെന്നും ഭാവിയില്‍ ഒരു ഹൈബ്രിഡ് മോഡലിലായിരിക്കും കമ്പനി പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറയുന്നു.

Author

Related Articles