യുദ്ധം മുറുകുന്നു; ആമസോണ്‍ സുപ്രീം കോടതിയെ സമീപിച്ചു; പ്രതിരോധിക്കുമെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ്
ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായുള്ള 24,713 കോടി ഇടപാടിലെ ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ ആമസോണ്‍ സുപ്രീം കോടതിയെ സമീപിച്ചതായി ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡ് (എഫ്ആര്‍എല്‍) അറിയിച്ചു. നിയമപരമായ ഉപദേശങ്ങളിലൂടെ ആമസോണിന്റെ നടപടികളെ പ്രതിരോധിക്കുമെന്ന് എഫ്ആര്‍എല്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലേക്കുള്ള ഫയലിംഗില്‍ പറഞ്ഞു.
യുഎസ് ഇ-കൊമേഴ്സ് ഭീമന് ഫ്യൂച്ചര്‍ ഗ്രൂപ്പിനെ സിംഗപ്പൂര്‍ ആര്ബിട്രേഷന് വ്യവഹാരത്തിലേക്ക് വലിച്ചിഴച്ചതിനെത്തുടര്‍ന്നാണ് ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലുളള രൂക്ഷമായ നിയമപോരാട്ടം ആരംഭിച്ചത്. എതിരാളികളായ റിലയന്‍സുമായുള്ള കരാറില്‍ ഏര്‍പ്പെടുന്നതിലൂടെ തങ്ങളുമായുളള കരാറുകള്‍ കമ്പനി ലംഘിച്ചുവെന്നാണ് ആമസോണിന്റെ വാദം. ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റിലയന്‍സുമായുള്ള കരാര്‍ തടയാനുള്ള ശ്രമത്തിലാണ് ആമസോണ്‍ സുപ്രീം കോടതിയിലേക്ക് എത്തിയത്.
ഫ്യൂച്ചര്‍-റിലയന്‍സ് ഡീലുമായി ബന്ധപ്പെട്ട ക്രമീകരണ പദ്ധതിക്ക് ഇതിനകം തന്നെ കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയില്‍ (സിസിഐ) നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്, കൂടാതെ വിപണി നിയന്ത്രണ ഏജന്‍സിയായ സെബിക്കും ഓഹരി ഇടപാടിനോട് എതിര്‍പ്പില്ല. സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്ബിട്രേഷന് സെന്ററിലെ (എസ്ഐഎസി) എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ ഇടക്കാല ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ആമസോണ്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. റീട്ടെയില്‍, മൊത്ത, ലോജിസ്റ്റിക്സ്, വെയര്‍ഹൗസിംഗ് യൂണിറ്റുകള്‍ വില്ക്കാന് ഫ്യൂച്ചര്‍ ഗ്രൂപ്പ് ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ആര് ഐ എല്ലുമായി 24,713 രൂപ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍