News

എജിആര്‍ കുടിശിക; വോഡഫോണ്‍-ഐഡിയയുടെ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി

ദില്ലി: എജിആര്‍ കുടിശിക അടക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് വോഡഫോണ്‍-ഐഡിയ സമര്‍പ്പിച്ച ഹരജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. തിങ്കളാഴ്ച 2500 കോടി രൂപുയം വെള്ളിയാഴ്ച 1000 കോടിയും അടക്കാമെന്ന് കമ്പനി ഹര്‍ജിയിലൂടെ അറിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഭാരതി എയര്‍ടെല്‍,വോഡാഫോണ്‍ ഐഡിയ,ടാറ്റാ ടെലിസര്‍വീസസ് എന്നി ടെലികോം കമ്പനികള്‍ എജിആര്‍ കുടിശികയായി ഒരു ലക്ഷം കോടിയിലധികം രൂപയാണ് അടക്കാനുള്ളത്.

കോടതി ഹര്‍ജി പരിഗണിക്കാത്തതിനാല്‍ കമ്പനി കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. ഇന്ത്യയില്‍ ബിസിനസ് തുടരുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് കമ്പനി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി 20ന് ആയിരം കോടി അടക്കാമെന്ന് എയര്‍ടെല്‍ അറിയിച്ചിരുന്നുവെങ്കിലും സമയം ഇനിയും നീട്ടിനല്‍കാനാകില്ലെന്ന് ടെലികോം വകുപ്പ് പ്രതികരിച്ചു.

 

Author

Related Articles