News

ഇന്ത്യയില്‍ 2.5 ബില്യണ്‍ ഡോളര്‍ നിക്ഷേപമിറക്കാന്‍ എഐഐബി തയ്യാറായേക്കും; മെട്രോ റോഡ് പദ്ധതികളുടെ വികസനത്തിന് കുത്തേകും

ന്യൂഡല്‍ഹി: ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്്റ്റ്‌മെന്റ് ബാങ്ക് (എഐഐബി) ബാങ്ക് ഇന്ത്യയില്‍ പുതിയ നിക്ഷേപമിറക്കാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്.  നഗരങ്ങളിലെ റോഡ് പദ്ധതികള്‍ക്കും, മെട്രോ മേഖലയിലെ കംപ്യൂട്ടിങ് വികസനത്തിന് വേണ്ടി ഏകദേശം 2.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം നിക്ഷേപത്തെക്കുറിച്ച് വ്യക്തമായ സൂനകള്‍ നല്‍കാന്‍ ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് തയ്യാറായില്ല. നിക്ഷേപം യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്തെ മെട്രോ മേഖലയ്ക്കും, റോഡ് വികസനത്തിനും കൂടുതല്‍ കരുത്തേകുമെന്നാണ് റിപ്പോര്‍ട്ട്.  

ചെന്നൈ മെട്രോ റെയില്‍, മുംബൈ മെട്രോ റെയില്‍ കോര്‍പ്പ് തുടങ്ങിയ സ്ഥാപനങ്ങളുമായി ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ബാങ്ക് (എഐഐബി) നിക്ഷേപവുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രണ്ട് മെട്രോ പദ്ധതികളുടെ നവീകരണത്തിന് വേണ്ടി ഏകദേശം 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് കമ്പനി തീരുമാനിച്ചതെന്നാണ് വിവരം. 

ബംഗളൂരുവില്‍ ഏകദേശം 350 മില്യണ്‍ ഡോളര്‍ നിക്ഷേപമിറക്കാനാണ് കമ്പനി തീരുമിനിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  മുംബൈയിലെ അര്‍ബന്‍ ട്രാന്‍പോര്‍ട്ട്് പദ്ധഥതിക്ക് 34000 കോടി രൂപയുടെ വായ്പാ അനുവിദിക്കുന്നതിലുമുള്ള നിര്‍ദ്ദേശങ്ങളും അടങ്ങിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ തുക വായ്പ നല്‍കാനും കമ്പനി ഉദ്ദേശിച്ചിട്ടുണ്ട്.

Author

Related Articles