കോവിഡ്-19 ഭീതി; എയര്‍ കാനഡ പിരിച്ചുവിടുക 5,000 പേരെ
കോവിഡ്-19 ആഗോളതലത്തിലെ എല്ലാ കേന്ദ്രങ്ങളെയും നിശ്ചലമാക്കിയിരുന്നു. ജോലകളില് നിന്ന് ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള കടുത്ത നടപടികളിലേക്കാണ് കമ്പനി ഇപ്പോള്‍ നീങ്ങിയിട്ടുള്ളത്. കാനഡയിലെ പ്രദാന വ്യോമയാന കമ്പനി കൂടിയായ എയര്‍ കാനഡ 5,000 ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് ഇംഗ്ലണ്ടിലെ പ്രമുഖ പത്രമായ ദ ഗ്വാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആഗോളതലത്തില്‍ കൊറോണ വൈറസ് പടര്‍ന്ന സാഹചര്യത്തല്‍ കമ്പനിയുടെ ചിലവ് ചുരുക്കലിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍.
വിമാനകമ്പനി കോവിഡ്-19 വഴി അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധി മൂലം എയര്‍ കാനഡ 3,600 ജീവനക്കാരെയും, കരിയര്‍ റോഗില്‍ നിന്ന് 1,549 പേരെയുമാണ് താത്കാലികമായി കമ്പനി പിരിച്ചുവിട്ടിട്ടുള്ളത്. അതേസമയം നിരവധി ജീവനക്കാര്‍ക്ക് കോവിഡ്-19 വഴി തൊഴില്‍ നഷ്ടനമായേക്കുമെന്നാണ് വിലയുത്തല്‍. ആഗോളതലത്തിലെ പ്രമുഖ വിമാന കമ്പനികളെല്ലാം കോവിഡ്-19 മൂലം സേവനം റദ്ദ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ആഗോളതലത്തിലെ കമ്പനികളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിട്ടുണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ വ്യോമയാന മേഖലയില്‍ മാത്രം ആഗോളതലത്തില്‍ 100 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. കോവിഡ്-19 മൂലം സ്ഥിതിഗതികള്‍ വശളായതോടെ ആഗോളതലത്തില്‍ ശക്തമായ യാത്രാവിലക്കുകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
Related Articles
-
ആറുമാസം മുൻപ് ഒരു ബിറ്റ് കോയിന്റെ വില 68,000 ഡോളർ; ഇന്നലെ 23,000 ഡോളർ; ക്രിപ്റ്റ -
പൊതുജനങ്ങൾക്ക് ഓഹരി നിക്ഷേപ പാഠങ്ങളുമായി ധനമന്ത്രാലയം; രജിസ്ട്രേഷൻ ആരംഭിച്ചു -
റിപ്പോ നിരക്കും കരുതല്‍ ധനാനുപാതവും ഉയര്‍ത്തി റിസര്‍വ് ബാങ്ക് -
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു -
അനില്‍ അംബാനിക്ക് വിദേശത്ത് കോടികളുടെ നിക്ഷേപം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല -
രാജ്യത്തെ പലിശ നിരക്കുകള്‍ ഉയരും; സര്‍ക്കാര്‍ കടപ്പത്ര ആദായത്തില്‍ കുതിപ്പ് -
ഐഡിബിഐ ബാങ്കിനെ സ്വകാര്യ ബാങ്കുകളുമായി ലയിപ്പിച്ചേക്കും -
വായ്പാ നിരക്ക് വര്‍ധിപ്പിച്ച് എച്ച്ഡിഎഫ്സി ബാങ്ക്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍